ലക്‌നൗ; ഉത്തർപ്രദേശിലെ മഥുരയിൽ ശ്രീരാമക്ഷേത്രത്തിലേക്ക് കല്ലേറ് നടത്തിയ യുവാവിനെതിരെ പ്രതിഷേധം രൂക്ഷം. റായ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.ഷേർഖാൻ എന്ന യുവാവ് രാം മന്ദിറിലെ മതപണ്ഡിതനായ അരുൺ ചൗധരിയെ ആക്രമിച്ച് ക്ഷേത്രം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ക്ഷേത്രം തുറക്കരുതെന്നും ക്ഷേത്രഭൂമി മുസ്ലീങ്ങളുടേതാണെന്നും പറഞ്ഞ ഷേർഖാൻ ക്ഷേത്രത്തിലേക്ക് കല്ലേറ് നടത്തിയതായും പരാതിയിലുണ്ട്. ഓൺലൈനിൽ വൈറലായ സംഭവത്തിന്റെ വീഡിയോകളിൽ, ക്ഷേത്രത്തിനുള്ളിൽ പൂട്ടിയിട്ട ശേഷം പ്രതി മതപണ്ഡിതനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി കാണുന്നു .ഇതിനിടയിൽ അക്രമി അസഭ്യം പറയുകയും ‘ഈ ക്ഷേത്രം നമ്മുടേതാണ്’ എന്നും ക്ഷേത്രം നാളെ തുറക്കരുതെന്നും ഹിന്ദുമതപമ്ഡിതനോട് പറഞ്ഞു.
അരുൺ ചൗധരിയുടെ പരാതിയിൽ ഷേർഖാനെതിരെ രായ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Discussion about this post