ഇന്നത്തെ കാലത്ത് ഏത് പ്രായക്കാരും നേരിടുന്ന വലിയൊരു പ്രശ്നമാണ് നര. പല പരീക്ഷണങ്ങൾ നടത്തി മടുത്ത് ഒടുവിൽ കെമിക്കൽ ഡൈ ആശ്രയിക്കുന്നവരാണ് എല്ലാവരും. എന്നാൽ, ഇതാണെങ്കിൽ മുടിയുടെ ആരോഗ്യം മോശമാക്കുകയും മുടികൊഴിച്ചിൽ കൂട്ടുകയും ചെയ്യുന്നു. എന്നാല്‍, നര അല്പം തൈരും വെളിച്ചെണ്ണയും ഉണ്ടെങ്കിൽ തന്നെ നിമിഷ നേരം കൊണ്ട് നര കറുപ്പിക്കാം.
എങ്ങനെയാണെന്ന് അല്ലേ..
വെളിച്ചെണ്ണ, തൈര്, കാപ്പിപ്പൊടി എന്നിവയാണ് ഇതിനായി വേണ്ടത്. ഇതിനായി ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക. നന്നായി തുരുമ്പിച്ച ചീനച്ചട്ടി എടുത്താൽ കൂടുതൽ ഫലം ലഭിക്കും.
ഇനി ഇതിലേക്ക് ആവശ്യമായ അളവില്‍ കാപ്പിപ്പൊടിയും അതിൻ്റെ അതേ അളവില്‍ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് തൈര് കൂടി ചേര്‍ക്കുക. അര മണിക്കൂര്‍ ഇത് അടച്ച് വെക്കണം. പിന്നീട് ഇത് നന്നായി നര ഉള്ള മുടിയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂര്‍ തലയില്‍ വച്ചതിന് ശേഷം താളി ഉപയോഗിച്ച് തല കഴുകുക. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം കാണാം.
Discussion about this post