മുംബൈ; പഴക്കച്ചവടത്തിനിടെ പ്ലാസ്റ്റിക് ബാഗിൽ മൂത്രമൊഴിക്കുകയും കൈകൾ പോലും കഴുകാതെ കച്ചവടം തുടരുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. യുവാവിന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ്.
20കാരനായ അലി ഖാൻ എന്നയുവാവാണ് വൃത്തിയില്ലാതെ കച്ചവടം ചെയ്തത്. താനെയിലെ ഡോംബിവാലി എന്ന പ്രദേശത്താണ് സംഭവം.നിൽജെ മേഖലയിലെ മാർക്കറ്റിൽ മൂത്രമൊഴിക്കാൻ ശുചിമുറി പോലും ഉപയോഗിക്കാതെ ഇയാൾ ഉന്തുണ്ടിയുടെ മറവിൽ തന്നെ നിന്ന് പ്ലാസ്റ്റിക് കവറിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. തുടർന്ന് ഒന്നുമറിയാത്ത പോലെ കച്ചവടം തുടർന്നു.
Discussion about this post