ബെംഗളൂരു: ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുൻ അടക്കമുള്ളവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തെരച്ചിലിനായി എത്തുമെന്നും നാവിക സേന അധികൃതർ അറിയിച്ചു.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാവികസേന രംഗത്തെത്തിയത്. മൂന്നംഗ സംഘമാണ് ആദ്യം എത്തിയിരുന്നത്. സോണാർ അടക്കമുള്ള പ്രേത്യേക ഉപകരണങ്ങളുടെ സഹായത്തോടെ തെരച്ചിൽ നടത്തേണ്ട നാല് പോയിന്റുകൾ കണ്ടെത്തിയത് നാവികസേനയായിരിന്നു. അർജുനെ കിട്ടാൻ ഏറ്റവും അധികം സാധ്യതയും ഇവിടെയാണ്.
നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകിയിട്ടുണ്ട് . എന്നാൽ ആവശ്യം വരുന്ന മുറയ്ക്ക് അറിയിച്ചാൽ നാവിക സേനയുടെ സേവനം ലഭ്യമാകുമെന്നും നേവി വ്യക്തമാക്കിയിട്ടുണ്ട്
Discussion about this post