ന്യൂഡൽഹി: എൻആർഐ ക്വാട്ട എന്ന ഫ്രോഡ് ബിസിനസ്സ് ഉടനടി നിർത്തണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവാസി ഇന്ത്യക്കാരുടെ (എൻആർഐ) ക്വോട്ട പ്രവേശനത്തിനുള്ള വ്യവസ്ഥകൾ പഞ്ചാബ് സർക്കാർ ഭേദഗതി ചെയ്തിരുന്നു. അന്യായമായ ഈ വിജ്ഞാപനം പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ധാക്കിയിരിന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ തള്ളി കൊണ്ടാണ് എൻ ആർ ഐ ക്വാട്ടയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി സർക്കാർ ഭേദഗതി ചെയ്ത വ്യവസ്ഥകളെ ‘വഞ്ചന’ എന്ന് വിശേഷിപ്പിച്ചത്. പ്രവാസി ഇന്ത്യക്കാരുടെ ബന്ധുക്കൾക്ക് വരെ പണം കൊടുത്ത് മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ കിട്ടുന്ന തരത്തിലായിരുന്നു പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി സർക്കാർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയത്.
“നമ്മൾ ഈ എൻആർഐ ക്വാട്ട ബിസിനസ് ഇപ്പോൾ നിർത്തണം. ഇത് പൂർണ്ണമായ തട്ടിപ്പാണ്, തട്ടിപ്പ് അവസാനിപ്പിക്കണം. ഇതാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തോട് ഞങ്ങൾ ചെയ്യുന്നത്. ജഡ്ജിമാർക്ക് അറിയാം അവർ എന്താണ് കൈകാര്യം ചെയ്യുന്നതെന്ന്. ഹൈക്കോടതി ഉത്തരവ് തികച്ചും. ശരിയാണ്,” സുപ്രീം കോടതി പറഞ്ഞു.
സെപ്റ്റംബർ 11ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരായ മൂന്ന് ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഈ തട്ടിപ്പ് അവസാനിച്ചു. ഈ എൻആർഐ ബിസിനസ് ഒരു തട്ടിപ്പാണ്. ഇത് ഇപ്പോൾ അവസാനിക്കുകയാണ്. ” സുപ്രീം കോടതി പറഞ്ഞു
Discussion about this post