കൊച്ചി: എറണാകുളത്ത് വഖഫ് ബോർഡ് ക്രിസ്ത്യൻ കുടുംബങ്ങളുടെ ഭൂമി കയ്യേറിയതായി പരാതി. ഇതേ തുടർന്ന് വഖഫ് ബോർഡിനെതിരെ ലോക്സഭ സെക്രട്ടറിയേറ്റിന് പരാതിയുമായി സിറോ മലബാർ സഭ രംഗത്ത് വന്നു . ചെറായി, മുനമ്പം വില്ലേജുകളിലെ ക്രൈസ്തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് കൈയേറുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ഇതിനെ തുടർന്ന് 600 ലധികം കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നും വഖഫ് നിയമ ഭേദഗതിയിൽ ഈ വിഷയം പരിഹരിക്കാനുള്ള നിർദ്ദേശമുണ്ടാകണമെന്നും ലോക്സഭാ സെക്രട്ടറിയേറ്റിന് നൽകിയ പരാതിയിൽ സീറോ മലബാർ സഭ ആവശ്യപ്പെട്ടു . കഴിഞ്ഞ മാസം പത്തിനാണ് കത്ത് നൽകിയത്. തത്വത്തിൽ കേന്ദ്ര സർക്കാരിൻ്റെ വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കുന്നതാണ് ഈ പരാതി.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഒരു ഭൂമി തർക്കം ഉണ്ടാകുമ്പോൾ, ആ ഭൂമി ആരുടേതാണ് എന്ന് തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസ്സ് ഭരണകൂടം വകഫിന് നൽകിയിരുന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന ഏറ്റവും വിചിത്രമായ കരിനിയമമാണിത്. ഇത്തരത്തിലൊരു നിയമം ബ്രിട്ടീഷുകാർ ഇന്ത്യയെ അടിച്ചമർത്തി ഭരിച്ചപ്പോൾ പോലും ഉണ്ടായിരുന്നിരിക്കില്ല.
എന്തായാലും വഖഫ് നിയമവുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിന് പ്രത്യക്ഷത്തിൽ പിന്തുണയായിരിക്കുകയാണ് സീറോ മലബാർ സഭയുടെ ഈ പരാതി
Discussion about this post