ഇന്ത്യൻ സിനിമയുടെ സൗന്ദര്യധാമമാണ് ഐശ്വര്യറായി. ലോകസുന്ദരിപട്ടത്തിൽ ആരംഭിച്ച ജൈത്രയാത്ര ബോളിവുഡിലെ താരറാണിയാക്കി ഐശ്വര്യറായിയെ മാറ്റി. പ്രായം അൻപാതായെങ്കിലും ഇന്നും സൗന്ദര്യം ഐശ്വര്യയെ വാരിക്കോരി അനുഗ്രഹിച്ചിട്ടുണ്ട്. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ആരാധകർക്ക് ഒട്ടും കുറവില്ല. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ഐശ്വര്യ . ഒരു സിനിമക്ക് 10 മുതൽ 12 കോടിവരെയാണ് വാങ്ങുന്നത്. പരസ്യത്തിനും വൻ പ്രതിഫലമാണ് നടി കൈപ്പറ്റിയിരുന്നത്. ആറ് മുതൽ ഏഴ് കോടി രൂപവരെയായിരുന്നു പ്രതിഫലം.
വിവാഹശേഷം സൈസ് സീറോയിൽ നിന്ന് ഇത്തിരി വണ്ണം വച്ച ശരീരപ്രകൃതിയിലേക്ക് താരം മാറിയിരുന്നു. അതിന് ശേഷം വലിയരീതിയിലുള്ള ബോഡിഷെയ്മിംഗ് താരത്തിനെതിരെ ഉണ്ടായി. ഇതിനെയെല്ലാം മൗനംകൊണ്ടാണ് താരം നേരിട്ടത്. ഇപ്പോഴിതാ പാരീസ് ഫാഷൻ വീക്കിലെ ഐശ്വര്യയുടെ റാംപ് വാക്കും ട്രോൻമാർ പരിഹസിക്കുകയാണ്.
സാധാരണനടന്ന് വന്ന് നമസ്‌തേ എന്ന് ആംഗ്യത്തിലൂടെയാണ് ഐശ്വര്യ റാംപിന്റെ കയ്യടി ഏറ്റുവാങ്ങിയത്. എന്നാൽ താരത്തിന്റെ വസ്ത്രം റാംപിന് ചേരുന്നതല്ലെന്നാണ് കമന്റുകൾ. നല്ല സ്റ്റൈലിഷ് ഇല്ലേ ഐശ്വര്യയ്ക്ക് എന്ന ചോദ്യമാണ് ഉയരുന്നത്. സിംപിൾ മേക്കപ്പും ചുവപ്പ് നിറമുള്ള വസ്ത്രവുമായിരുന്നു ഐശ്വര്യ ധരിച്ചത്. മാത്രമല്ല ആഭരണങ്ങൾക്ക് പ്രധാന്യവും കൊടുത്തിരുന്നില്ല.നടിയ്ക്ക് അത്യാവശ്യമായി ഒരു മികച്ച സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. അരക്ഷിതാവസ്ഥയിൽ ആയിരിക്കുന്നതും ഉരുളക്കിഴങ്ങ് ചാക്ക് ധരിക്കുന്നതും എന്തിനാണ്. പകരം ശരീരഭാരം കുറച്ചാൽ പോരെയെന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.
കോസ്‌മെറ്റിക് ചികിത്സകൾ ഉപയോഗിച്ച് അഭംഗിയാവുന്നത് എന്തിനാണെന്നും വാർദ്ധക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കൂയെന്നും ഉപദേശങ്ങൾ വരുന്നുണ്ട്. അതേസമയം അവളുടെ 50-കളിലും അമ്മയായതിന് ശേഷമുള്ള യാത്രയിൽ അവരെ ബഹുമാനിക്കുക. ഓരോ പ്രായത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. ദയവായി വാർദ്ധക്യം മാനിക്കണം. അവളുടെ മുന്നിൽ നമ്മൾ ഒന്നുമല്ലെന്നാണ് ആരാധകർ ഓർമ്മിപ്പിക്കുന്നത്.
Discussion about this post