സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറാലാവുന്നത് നടൻ സിദ്ദിഖ് പണ്ട് പറഞ്ഞ വാക്കുകളാണ്. സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ പ്രതികരിക്കാൻ 20 വർഷം ഒന്നും കാത്തിരിക്കേണ്ട കാര്യമില്ല. അപ്പോൾ തന്നെ അടിക്കണം എന്നാണ് നടൻ സിദ്ദിഖ് പറയുന്നത്. 2018 ലെ ഒരു വാർത്താ സമ്മേളനത്തിലാണ് നടന്റെ പ്രതികരണം. ലൈംഗിക ചൂഷണങ്ങൾക്കെതിരെ സ്വയം വെളിപ്പെടുത്തലുമായി സ്ത്രീകൾ രംഗത്തുവന്ന ‘മി ടൂ’ ക്യാംപെയ്‌നെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുന്ന സമയത്താണ് ഇക്കാര്യം നടൻ വ്യക്തമാക്കിയത്.
മി ടു എന്നത് നല്ല ക്യാംപെയ്‌നാണ്. ആക്രമിക്കപ്പടുന്ന സമയത്ത് തന്നെ പ്രതികരിക്കണം എന്നാണ് പെൺകുട്ടികളോടുള്ള തന്റെ അപേക്ഷ. നിങ്ങളുടെ കൂടെ കേരള ജനത മുഴുവനും ഉണ്ടാകും. ഒരാൾ ഉപദ്രവിച്ചാൽ അയാളുടെ പേര് പറയാൻ നിങ്ങൾ ധൈര്യം കാണിക്കണം. സംഭവം നടന്ന ഉടനെ പറയാതെ 20 വർഷം കഴിഞ്ഞിട്ട് അല്ല തുറന്ന് പറയേണ്ടത്. ധൈര്യം അപ്പോൾ തന്നെ കാണിക്കണം. സിനിമയ്ക്ക് അകത്ത് മുഴുവനും പീഡനം നടക്കുന്നു എന്നു വിചാരിക്കരുത് എന്നാണ് വാർത്താ സമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞത്.
അതേസമയം യുവ നടിയുടെ പരാതിയിൽ നടനെത്തിരെ ബലാൽസംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പോലീസ് കേസെടുത്തിരിക്കുകയാണ്. എന്നാൽ നടൻ ഒളിവിലാണ്. അന്വേഷണ സംഘത്തിന് ഇതുവരെയും സിദ്ദിഖിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു. സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായാണ് വിവരം. കൂടാതെ നടന്റെ ഫോൺ ഇടയ്ക്കിടെ ഓൺ ആവുകയും ബിസി കാണിക്കുകയും ചെയ്യുന്നുണ്ട്. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലൂം സ്റ്റാർ ഹോട്ടലുകളിലും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.സിദ്ദിഖിന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്.
Discussion about this post