തൃശൂർ: മാദ്ധ്യമ പ്രവർത്തകരെ തള്ളി മാറ്റിയ വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്. ലോക് സഭാ എം പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ വഴി മുടക്കി മാർഗ്ഗ തടസം സൃഷ്ടിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന് മാദ്ധ്യമപ്രവർത്തകരെ വഴിയിൽ നിന്നും നീക്കേണ്ടി വന്നത്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ പൊലീസ് തള്ളിയത് .
സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാൻ വകുപ്പില്ലെന്ന് പൊലീസ് അറിയിച്ചു. അതെ സമയം സുരക്ഷാ ഭീഷണി മുൻനിർത്തി മാദ്ധ്യമ പ്രവർത്തകർക്കെതിരെ സുരേഷ് ഗോപി നൽകിയ പരാതിയിൽ ഇത് വരെ വിധി വന്നിട്ടില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദവുമായി ബന്ധപ്പെട്ടാണ് തൃശൂർ രാമനിലയത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകർ സുരേഷ് ഗോപിയുടെ വഴി തടഞ്ഞത്. തുടർന്നാണ് അനിൽ അക്കര സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്. സംഭവത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ മൊഴിയെടുക്കുകയും രാമനിലയത്തിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു.
Discussion about this post