എറണാകുളം : കേരള ഹൈക്കോടതിയ്ക്ക് ഇനി പുതിയ ചീഫ് ജസ്റ്റിസ്. ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായിരുന്ന നിതിന്‍ മധുകര്‍ ജാംദാര്‍ ആണ് പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ്. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ പുതിയ ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്യും.
വ്യാഴാഴ്ച രാവിലെ 10ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആയിരിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. 2023 മെയ് മുതല്‍ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി ചുമതല നിർവഹിക്കുന്ന നിതിന്‍ മധുകര്‍ ജാംദാര്‍ മഹാരാഷ്ട്ര സ്വദേശിയാണ്.
മഹാരാഷ്ട്രയിലെ സോലാപുരിലെ ഒരു അഭിഭാഷക കുടുംബത്തിൽ ജനിച്ച ജാംദാർ മുംബൈ ലോ കോളേജില്‍ നിന്നുമാണ് നിയമ പഠനം പൂർത്തിയാക്കിയത്. 2012 ജനുവരി 23-നാണ് അദ്ദേഹം ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസായി നിയമിതനായത്. 2024 ജൂലൈ 11നാണ് അദ്ദേഹത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തത്.
Discussion about this post