മോസ്കോ: റഷ്യയിൽ വൻ വ്യോമാക്രമണം ഉണ്ടായ സാഹചര്യത്തിൽ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ആണവ മുന്നറിയിപ്പ് നൽകി വ്‌ളാഡിമിർ പുടിൻ. റഷ്യയുടെ ആണവ പ്രതിരോധം ചർച്ച ചെയ്യാൻ മോസ്‌കോയിലെ ഉന്നത സുരക്ഷാ കൗൺസിലുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് പ്രസിഡൻ്റ് പുടിൻ്റെ പരാമർശം.
പാശ്ചാത്യ ശക്തികൾ, പ്രത്യേകിച്ച് അമേരിക്കയും ഇംഗ്ലണ്ടും, റഷ്യക്കെതിരെ ക്രൂയിസ് മിസൈലുകൾ പ്രയോഗിക്കാൻ ഉക്രെയ്‌നെ അനുവദിച്ചതിനെ തുടർന്നാണ് റഷ്യയുടെ ഭീഷണി.
റഷ്യയിൽ ബോംബിടാൻ ‘സ്റ്റോം ഷാഡോ’ ക്രൂയിസ് മിസൈൽ ഉപയോഗിക്കുന്നതിന് യുകെ കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ വാഷിംഗ്ടൺ ഡിസിയിലേക്ക് ചെന്ന് നേരിട്ട് കണ്ടിരുന്നു. റഷ്യൻ മണ്ണിൽ ഉക്രെയ്ൻ ആയുധങ്ങൾ പ്രയോഗിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.
റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് അത്തരമൊരു സാധ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നു, , “പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്നിലെ യുദ്ധം രൂക്ഷമാക്കിയതിനാൽ മോസ്കോയുടെ ആണവ നയം പുനഃ പരിശോധിക്കേണ്ടി വരുമെന്ന് മോസ്കോ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ പുട്ടിന്റെ ഭീഷണി വന്നിരിക്കുന്നത്.
Discussion about this post