അനേകം രഹസ്യങ്ങൾ നിറഞ്ഞതാണ് ഈ ലോകം. പ്രപഞ്ചത്തിലെ കൂരാക്കൂരിരുട്ടിനോളം വരും ഇവിടുത്തെ ഉത്തരംകിട്ടാത്ത ചോദ്യങ്ങളുടെ ആഴം. കൗതുകം അൽപ്പം കൂടുതലുള്ള മനുഷ്യനാകട്ടെ സർവ്വസവും ത്വജിച്ചാണെങ്കിലും രഹസ്യങ്ങളുടെ കുരുക്കഴിക്കാനുള്ള ശ്രമത്തിലാണ്. നീണ്ട പരീക്ഷണ,നിരീക്ഷണങ്ങൾക്കൊടുവിൽ ചില കുരുക്കുകൾ അഴിക്കുന്നു.ചിലവയുടെ കുരുക്ക് മുറുകുന്നു. ദാ ഇപ്പോൾ മനുഷ്യൻ കണ്ടെത്തിയ ഒരു കാര്യം യഥാർത്ഥത്തിൽ ഉത്തരമാണോ അതോ പുതിയ ചോദ്യമാണോ ന്നെ കാര്യത്തിൽ പോലും ആശയക്കുഴപ്പമാണ്.
466 മില്യൻ വർഷങ്ങൾക്ക് മുമ്പ് ഭൂമിക്ക് വലയങ്ങൾ ഉണ്ടായിരുന്നതായി ഗവേഷർ പറയുന്നു. നമ്മുടെ സൗരയൂഥത്തിലെ എല്ലാ വലിയ ഗ്രഹങ്ങൾക്കും വലയങ്ങൾ ഉണ്ടായിരുന്നുലെന്നും ഗവേഷകർ വ്യക്തമാക്കുന്നു. മൊനാഷ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ആൻഡി ടോംക്കിൻസും സഹപ്രവർത്തകരുമാണ് ഈ നിഗമനം മുന്നോട്ടുവച്ചത്. 40 മില്യൻ വർഷ കാലയളവിലുള്ള 21 ഛിന്ന ഗ്രഹങ്ങളുടെ ആഘാതം മൂലം ഉണ്ടായ ഗർത്തങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ ഭൂമിയുടെ വലയങ്ങൾ എന്ന ആശയത്തിൽ എത്തിച്ചേർന്നത്.
ഈ എല്ലാ ഗർത്തങ്ങളും കാണപ്പെടുന്നത് ഭൂമദ്ധ്യരേഖയ്ക്ക് 30 ഡിഗ്രിക്ക് ഉള്ളിലാണ്, 70% ഭൂമിയുടെ കോണ്ടിനെൻറ്റൽ ക്രസ്റ്റ് ഈ പ്രദേശത്തിന് പുറത്താണ്. ഛിന്ന ഗ്രഹം ഭൂമിയുടെ റോച്ചെ പരിധി( Earth’s Roche limit)യിലൂടെ കടന്നുപോയപ്പോൾ ടൈഡൽ ശക്തികൾ( tidal forces) മൂലം ഇത് തകരുകയും, അവശിഷ്ടങ്ങൾ ഗ്രഹത്തിന് ചുറ്റും വലയം പോലെ( debris ring) രൂപംകൊള്ളുകയും ചെയ്തു.ശനിക്ക് ചുറ്റും ഒരു വലയം കാണപ്പെടുന്നത് പോലെയാണ് ഇത് കാണപ്പെട്ടത്. വലയം യഥാർത്ഥത്തിൽ ഭൂമിയിൽ വലിയ നിഴൽ വീഴാനും സൂര്യപ്രകാശം തടസ്സപ്പെടാനും കാരണമായിരുന്നു. അത് ഭൂമി തണുത്തുറയാൻ കാരണമായിരുന്നു. വലയം നഷ്ടപ്പെട്ടപ്പോഴാണ് ഭൂമിയ്ക്ക് ശ്വാസം നേരെ വീണതെന്ന് സാരം.
ലക്ഷകണക്കിന് വർഷങ്ങൾ കടന്നുപോയപ്പോൾ, ഈ വലയത്തിലെ പദാർത്ഥങ്ങൾ ഭൂമിയിൽ പതിക്കുകയും ചെയ്തു.ഈ കാലഘട്ടത്തിലെ അവശിഷ്ട പാറകളിലെ പാളികളിൽ അസാധാരണമായ അളവിൽ ഉൽക്കാ അവശിഷ്ടങ്ങൾ അടങ്ങിയിരിക്കുന്നതായി ഞങ്ങൾ കാണുന്നത് വലയത്തിന്റെ തെളിവാണ്.
അതേസമയം ശനിയുടെ വളയങ്ങൾ പതിയെ അപ്രത്യക്ഷമാവുകയാണെന്നാണ് പുതിയ കണ്ടെത്തൽ. ചെറുതും വലുതുമായ പൊടിപടലങ്ങൾ കൊണ്ട്‌രൂപപ്പെട്ടതാണ് ശനിയുടെ വളയങ്ങൾ. ഇവ അപകടത്തിലാണെന്നും ദ്രവിച്ചു കൊണ്ടിരിക്കുകയാണെന്നും അവ എത്ര കാലംകൂടി നിലനിൽക്കുമെന്ന് അറിയില്ലെന്നും ഗവേഷകർ പറയുന്നു.വലയം ചെയ്യുന്ന പൊടികൾ ഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങുകയാണ്. ഇങ്ങനെ വളയങ്ങളുടെ കനം കുറഞ്ഞുവരുന്നു. 10 കോടി വർഷം എങ്കിലും എടുത്തേ ഈ വളയങ്ങൾ പൂർമമായി നഷ്ടപ്പെടൂ. മനുഷ്യായുസ് താരതമ്യം ചെയ്യുമ്പോൾ ദീർഘമായ കാലയളവായി ഇത് തോന്നാമെങ്കിലും പ്രപഞ്ചത്തെ സംബന്ധിച്ച് ഇത് ചെറിയകാലയളവാണ്.












Discussion about this post