പാട്ന : ബീഹാറിൽ ജീവിത്പുത്രിക ഉത്സവത്തിനിടെ 43 മരണം. ഉത്സവ ചടങ്ങുകളുടെ ഭാഗമായ നദിയിലെ സ്നാനത്തിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു. മരിച്ചവരിൽ 37 കുട്ടികളും ഉൾപ്പെടുന്നുണ്ട്. മൂന്നുപേരെ കാണാതായതായും അധികൃതർ അറിയിച്ചു.
ബീഹാറിലെ 15 ജില്ലകളിൽ ആയാണ് അപകടങ്ങൾ ഉണ്ടായത്. ജിവിത്പുത്രിക ഉത്സവ വേളയിൽ സ്ത്രീകൾ തങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായി ഉപവസിക്കുകയും കുട്ടികളോടൊപ്പം പുണ്യ നദികളിൽ സ്നാനം നടത്തുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ നടന്ന പുണ്യ സ്നാന ചടങ്ങുകൾ ക്കിടയിലാണ് വിവിധ ജില്ലകളിൽ നിന്നായി അപകട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ബീഹാറിലെ 15 ജില്ലകളിൽ നിന്നായി ഇതുവരെ 43 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ദുരന്തനിവാരണ സേന അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post