തിരുവനന്തപുരം: പി വി അൻവർ വിവാദത്തിൽ, നിലമ്പൂർ എം എൽ എ ക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം നേതാവ് എ എ റഹീം. സ്വർണ്ണ കടത്തുകാരെ തൊടുമ്പോൾ അൻവറിന് പൊള്ളുന്നു എന്നും, അൻവർ ഇപ്പോൾ ചെയ്യുന്നത് സ്വർണ്ണ കടത്ത് കാരുടെ സെക്യൂരിറ്റി പണിയെന്നും എ എ റഹീം വ്യക്തമാക്കി.
സ്വർണക്കടത്തുകാരുടെ സെക്യൂരിറ്റി പണിയാണ് അൻവർ എടുക്കുന്നതെന്ന് . “മുൻപ് പോലീസ് പിടിച്ച കേസുകളിൽ ശക്തമായ നടപടിയ്ക്കും റിമാന്റിനും സാധിയ്ക്കില്ലായിരുന്നു.ഇപ്പോൾ ഭാരതീയ ന്യായ സംഹിത (BNS section 111)പ്രകാരം റിമാന്റും ശക്തമായ നടപടികളും പോലീസിനു തന്നെ ചെയ്യാൻ അധികാരമായി.പോലീസ് ഈ വകുപ്പ് പ്രകാരം നടപടികൾ സ്വീകരിച്ചു തുടങ്ങി.അതോടെ ക്യാരിയർമാർ പിന്മാറാൻ തുടങ്ങി.
പോലീസ് നടപടികൾ ശക്തമായി തുടർന്നാൽ ഈ കള്ളക്കടത്ത് കച്ചവടം പ്രതിസന്ധിയിലാകുമെന്ന് സ്വർണ്ണക്കടത്ത് മാഫിയകൾക്ക് മനസ്സിലായി. ദൗർഭാഗ്യകരം എന്ന് പറയട്ടെ അൻവർ എടുക്കുന്നത് അവരുടെ ‘സെക്യൂരിറ്റി പണിയാണ്’.
‘പാർട്ടിയുടെ സെക്യൂരിറ്റി പണിയല്ല’,” അദ്ദേഹം കുറിച്ചു.
Discussion about this post