ഭൂമിക്കപ്പുറം എന്താണ്? എതെങ്കിലും ഗ്രഹത്തിൽ വെള്ളമുണ്ടോ വായുവുണ്ടോ? മനുഷ്യനുണ്ടായ കാലമുതൽ അവന്റെ ഉള്ളിൽനിന്നും ഉയരുന്ന ചോദ്യങ്ങളിതൊക്കെയാണ്. അന്യഗ്രഹജീവികളെ കാണാനും മറ്റ് ഗ്രഹങ്ങളിൽ മനുഷ്യകോളനികൾ സ്ഥാപിക്കാനും അവന്റെ മനസ് വെമ്പുകയാണ്. അതിനായാണ് ഈ പരീക്ഷണ നിരീക്ഷണങ്ങളത്രയും. നാളെ ഈ ഭൂമി വാസയോഗ്യമല്ലാതായാൽ പോകാനൊരിടം. വെട്ടിപ്പിടിക്കാൻ മറ്റൊരു ഭൂമി. മഹാപ്രപഞ്ചത്തിലെ ചെറിയ ഒരു കണിക മാത്രമാണ് നമ്മുടെ ഭൂമിയെന്ന് മനുഷ്യൻ പണ്ടേയ്ക്ക് പണ്ടേ മനസിലാക്കിയതാണ്. അതുകൊണ്ടുതന്നെ സർവ്വനാശത്തിന് ചിലപ്പോൾ നിമിഷങ്ങൾ മാത്രം മതിയാകും. അത് ഛിന്നഗ്രഹങ്ങൾ ഇടിച്ചോ അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിച്ചോ മഹാപ്രളയം ഉണ്ടായിട്ട് വേണ്ട കേവലം അഞ്ച് നിമിഷത്തേക്ക് ഭൂമിയിലെ ഓക്‌സിജൻ അപ്രത്യക്ഷമായാൽ മതി.
കേൾക്കുമ്പോൾ അസാധ്യം എന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. അഞ്ച് നിമിഷത്തേക്ക് എല്ലാം ഓക്‌സിജനില്ലാതെ നമുക്ക് പിടിച്ച് നിൽക്കാൻ സാധിക്കും. ശ്വാസം മുട്ടില്ല എന്നൊക്കെയാണ് വാദങ്ങൾ എങ്കിൽ അത് ശരിയാണ്. ശ്വാസം മുട്ടിയൊന്നും മനുഷ്യകുലം മുടിയില്ല. പകരം നമ്മൾ സ്വപ്‌നത്തിൽപോലും ചിന്തിക്കാത്ത കാര്യങ്ങളാണ് നടക്കുക. ഭൂലോകം കീഴ്‌മേൽമറിയുമെന്ന് വേണമെങ്കിൽ പറയാം. ചെറിയ നേരത്തേക്ക് ഓക്‌സിജൻ അപ്രത്യക്ഷമായാൽ നമ്മുടെ ശരീരം അത്ര വേഗം പ്രശ്‌നമുണ്ടാക്കില്ലെങ്കിലും പ്രകൃതിദേഷമുണ്ടാക്കും. ഓക്സിജൻ അപ്രത്യക്ഷമായ നിമിഷം വെയിലേൽക്കുന്നവർക്കെല്ലാം സൂര്യാഘാതം സംഭവിച്ച് ശരീരം പൊള്ളും. ഓക്സിജനൊപ്പം ഓസോൺ പാളി കൂടി അപ്രത്യക്ഷമാവുന്നതോടെ സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികൾ തടസമേതുമില്ലാതെ ഭൂമിയിലെത്തുന്നതോടെയാണ് ഇതു സംഭവിക്കുക.
പകൽ സമയം ഇരുട്ട് മൂടുകയാണ് അടുത്തതായി സംഭവിക്കുന്നത്. കാരണം ഓക്സിജനോടൊപ്പം ഭൂമിയുടെ അന്തരീക്ഷത്തിന് സാധാരണ ഗതിയിൽ സൂര്യന്റെ പ്രകാശത്തെ ചെറുകണികകളായി ചിതറിക്കുന്നതിന് സഹായിക്കുന്നു. എന്നാൽ ഓക്സിജന്റെ അഭാവം കാരണം പലപ്പോഴും ഇത് സംഭവിക്കാതിരിക്കുന്നതോടെ ഭൂമിയിൽ പകൽ സമയം കുറ്റാകൂരിരുട്ട് പരക്കുന്നു.ഓക്‌സിജൻ അപ്രത്യക്ഷമാകുന്നതോടെ ഈ ഭൂമിയിലെ കടലുകളും അപ്രത്യക്ഷമാകും കാരണം വെള്ളം ഓക്‌സിജനുമായി പ്രവർത്തിക്കുന്നത് കൊണ്ടാണ് അങ്ങനെ നിലനിൽക്കുന്നത്. ഇല്ല എന്നുണ്ടെങ്കിൽ വെള്ളം ഹൈഡ്രജൻ ആയി മാറും. ഹൈഡ്രജൻ വളരെ പെട്ടെന്ന് തന്നെ തീ പിടിക്കാൻ കഴിവുള്ള ഒന്നാണ്. ഓക്‌സിജൻ ഇല്ലാത്തതുകൊണ്ട് ഒരിക്കലും തീ പിടിക്കില്ല എന്ന നമുക്ക് വിശ്വസിക്കാൻ സാധിക്കുമെങ്കിലും അന്തരീക്ഷത്തിൽ വലിയ രീതിയിൽ ശക്തമായി തന്നെ കട്ടപിടിക്കും. ഓക്സിജൻ ഇല്ലെങ്കിൽ തീയുണ്ടാവില്ലെന്ന് പറഞ്ഞല്ലോ. അത് കൊണ്ട് തന്നെ, വാഹനങ്ങളിലെ ഇന്ധനം ജ്വലന പ്രക്രിയയ്ക്ക് വിധേയമാകില്ല. അത് കൊണ്ട് തന്നെ വൈദ്യുതി കൊണ്ട് പ്രവർത്തിക്കാത്ത എല്ലാ വാഹനങ്ങളും പ്രവർത്തനരഹിതമാവും. വിമാനങ്ങൾ ഓടുന്നതിനിടയിൽ ആണ് ഇത് സംഭവിക്കുന്നതെങ്കിൽ അവ ഭൂമിയിലേക്ക് പതിക്കും. ഭൂമിയുടെ അകക്കാമ്പ് 45 ശതമാനം ഓക്സിജൻ കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അകക്കാമ്പ് തകർന്നടിയുകയും ഭൂമിയിലെ എല്ലാം മധ്യഭാഗത്തേക്ക് വീഴുകയും ചെയ്യുമെന്നും
ഓക്സിജൻ ഇല്ലാതാവുക എന്നതിനർത്ഥം അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 21 ശതമാനത്തിൽ നിന്ന് കുറഞ്ഞ് വായു മർദ്ദം നഷ്ടമാകുന്നു എന്നതാണ്. അങ്ങനെ സംഭവിച്ചാൽ കടലിൽ 2000 മീറ്റർ ആഴത്തിൽ എത്തുന്നതിനു തുല്യമായിരിക്കും.ഓക്സിജൻ ഇല്ലെങ്കിൽ ഹൂവെർ ഡാമും, റോമിലെ പാർഥിനോൻ ഗോപുരവുമൊക്കെ ഒരു ഓർമ്മയാവും. കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയ കെട്ടിടങ്ങളെല്ലാം തന്നെ തകർന്നടിയും. കാരണം കോൺക്രീറ്റിന്റെ തന്മാത്രകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ബൈന്റിങ് ഏജന്റാണ് ഓക്സിജൻ. ഓക്സിജൻ ഇല്ലാതാകുമ്പോൾ കോൺക്രീറ്റ് കട്ടകൾ വെറും പൊടി ആയി തീരും. കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹങ്ങൾ ഓക്സിജൻ അപ്രത്യക്ഷമാകുന്ന ആ നിമിഷം തന്നെ പരസ്പരം വിഘടിക്കപ്പെടുന്നു. കാരണം ലോഹങ്ങൾ പരസ്പരം ഉരസാതിരിക്കാൻ സഹായിക്കുന്ന ഓക്സിഡേഷൻ എന്ന രാസപ്രക്രിയ ലോഹങ്ങളിൽ നടക്കാതെ വരികയും ഓക്സിജനും, ലോഹവും തമ്മിൽ ഓക്സിഡേഷൻ വഴി രൂപപ്പെടുത്തുന്ന പാളി ഇല്ലാതാവുകയും ലോഹങ്ങൾ പരസ്പരം സംയോജിക്കപ്പെട്ട് തകരുകയും ചെയ്യുന്നു.
വെറും ചുരുങ്ങിയ സെക്കന്റുകൾ മാത്രമാണ് ഓക്സിജൻ നഷ്ടപ്പെടുന്നത്. എന്നാൽ ഈ ചെറിയ സമയത്തിനുള്ളിൽ തന്നെ ചെവിയിൽ അമിതമായ സമ്മർദ്ദം അനുഭവപ്പെടുകയും അത് പലപ്പോഴും ചെവിയിൽ അതികഠിനമായ വേദനയും അസ്വസ്ഥതകളും ഉണ്ടാവുന്നു.സമുദ്ര നിരപ്പിലെ മർദത്തിൽ നിന്നും 2000 മീറ്റർ ഉയരത്തിലുള്ള മർദത്തിലേക്ക് പെട്ടെന്ന് മാറുന്നതോടെയാണ് ഇത് സംഭവിക്കുന്നത്.












Discussion about this post