രണ്ട് ദിവസത്തിനുള്ളിൽ കുഞ്ഞൻ ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തിലെത്തുമെന്ന് പഠനം. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയാകും ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കുഞ്ഞൻ ചന്ദ്രൻ ചുറ്റി തിരിയുക. മിനി-മൂൺ ഇവൻറുകൾ’ എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ സംഘമാണ് വിശദ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത് . ചന്ദ്രൻ എന്നൊക്കെ പേരിലുണ്ടെങ്കിലും 2024 പിടി5 എന്ന് ശാസ്ത്രീയനാമമുള്ള ഒരു ചെറിയ ഛിന്നഗ്രഹമാണ് ഈ വസ്തു.
കുഞ്ഞൻ ചന്ദ്രൻ ഏകദേശം 10 മീറ്റർ മാത്രമാണ് നീളം . അതിനാൽ ഇവ ചിന്നഗ്രഹമായിരിക്കും എന്നാണ് ശാസത്രജ്ഞർ പറയുന്നത്. ഈ ഛിന്നഗ്രഹം ‘അർജുന’ എന്ന ഛിന്നഗ്രഹ ബെൽറ്റിലെ അംഗമാണ്. ഇതിനെ ഭൂമിയുടെ ഗുരുത്വാകർഷണം ഭ്രമണപഥത്തിലേക്ക് പിടിച്ചെടുക്കുന്നതോടെയാണ് ഭൂമിയെ ചുറ്റിത്തിരിയാൻ കുഞ്ഞൻ ഛിന്നഗ്രഹവുമെത്തുന്നത്. ഭൂമിയെ രണ്ട് മാസക്കാലമാണ് പരിക്രമണം ഇവ നടത്തുക. അങ്ങനെ ഇവ കുഞ്ഞൻ ചന്ദ്രൻ ആയി മാറുമെന്നാണ് അനുമാനം. നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതിയായ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റമാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത് .
ഭൂമിയുടേതിന് സമാനമായ ഭ്രമണപഥമുള്ള ബഹിരാകാശ പാറകൾ കൊണ്ട് നിർമിതമായ ദ്വിതീയ ഛിന്നഗ്രഹ വലയത്തെയാണ് അർജുന എന്ന് വിളിക്കുന്നത്. നിയർ എർത്ത് ഓബ്ജക്ട്‌സ് അഥവാ ഭൂമിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വസ്തുക്കളാണ് ഈ ബെൽറ്റിലുള്ളത്. മഹാഭാരതത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ അർജുനനിൽ നിന്നാണ് ഈ ഛിന്നഗ്രഹമേഖലയ്ക്ക് പേരു ലഭിച്ചത്.
ചന്ദ്രന് 3474 കിലോമീറ്റർ വ്യാസമുള്ള ചന്ദ്രനുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും 10 മീറ്റർ നീളമുള്ള കുഞ്ഞൻ ചന്ദ്രൻ വളരെ ചെറുതാണ്. ഇവയെ സാധാരണ ദൂരദർശിനികളാലും ബൈനോക്കുലറുകൾ ഉപയോഗിച്ചും ഇതിനെ കാണാനാകില്ല. വലുപ്പം ചെറുതാണെങ്കിലും ഭൂമിയുമായി കൂട്ടിയിടി നടക്കാനുള്ള വിദൂര സാധ്യതകൾ ഇവയ്ക്കുണ്ട്. ഭൂമിയെ നശിപ്പിക്കാനുള്ള ആഘാതം ഒന്നും ഇതിന് ഇല്ലെങ്കിലും കടുത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കാനുള്ള ശേഷിയുണ്ട് കുഞ്ഞൻ ചന്ദ്രന്.
ഇനി ഇത്തരമൊരു മിനി-മൂൺ പ്രതിഭാസത്തിനായി 2055 വരെ കാത്തിരിക്കണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇതിന് മുൻപ് 1981ലും 2022ലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.
Discussion about this post