മുംബൈ; ബിടൗണിൽ എന്നും എപ്പോഴും നടിമാരുടെയും നടൻമാരുടെയും പ്രണയകഥകൾ ആഘോഷിക്കാനുള്ള വകയാണ്. നടിമാരുടെ ബന്ധങ്ങൾ ക്രിക്കറ്റ് താരങ്ങളുമായിട്ടാണെങ്കിൽ വാർത്തയുടെ കൊഴുപ്പും കൂടും. പലപ്പോഴും താരങ്ങൾ എല്ലാം ഗോസിപ്പാണെന്ന് പറഞ്ഞ് തള്ളാറാണ് പതിവ്. ഇപ്പോഴിതാ മുമ്പ് തനിക്കുണ്ടായിരുന്ന ഒരു പ്രണയബന്ധത്തെ കുറിച്ച് തുറന്നു പറയുകയാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗ്.
2007ൽ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ സംഭവിച്ച കാര്യങ്ങളാണ് യുവി പറയുന്നത്. ജനപ്രിയ ബോളിവുഡ് നടിയുമായി താൻ ആ സമയത്ത് ഡേറ്റിംഗിലായിരുന്നുവെന്ന് യുവി വെളിപ്പെടുത്തുന്നു. താരത്തിന്റെ പേര് എവിടെയും വരാതെ ശ്രദ്ധിച്ചാണ് യുവിയുടെ കഥപറച്ചിലത്രയും. പരമ്പരയ്ക്കിടെ തന്നെ കാണാൻ നടി വന്നുവെന്നും ഒടുവിൽ ടീം ബസിൽ കയറിയത് ആ താരത്തിന്റെ ഷൂ ഇട്ടിട്ടാണെന്നും യുവി പറയുന്നു.
യുവിയുടെ വാക്കുകൾ.
‘ഞാൻ ഒരു നടിയുമായി ഡേറ്റിംഗ് നടത്തുകയായിരുന്നു, ഞാൻ അവളുടെ പേര് പറയുന്നില്ല; (അവൾ) ഇപ്പോൾ വളരെ നല്ല നിലയിലാണ്. ഞാൻ ഓസ്‌ട്രേലിയൻ പരമ്പരയിൽ ഉള്ള സമയം അവൾ അഡ്ലെയ്ഡിൽ ഷൂട്ടിംഗിലായിരുന്നുു. ഞാൻ അവളോട് പറഞ്ഞു, കേൾക്കൂ, ഞാൻ ഓസ്ട്രേലിയ ടൂറിലായതിനാൽ നമുക്ക് കൂടിക്കാഴ്ച കുറയ്ക്കാ.ം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അവൾ ബസ്സിൽ കാൻബറയിലേക്ക് എന്നെ അനുഗമിച്ചു.
ആദ്യത്തെ രണ്ടു ടെസ്റ്റിലും എനിക്ക് കാര്യമായി റൺസ് സ്‌കോർ ചെയ്യാനായിരുന്നില്ല. ഇതോടെ നീ എന്താണ് ഇവിടെ ചെയ്യുന്നതെന്ന് ഞാൻ അവരോട് ചോദിച്ചു. എനിക്ക് നിനക്കൊപ്പം കുറച്ച് സമയം ചെലവഴിക്കണമെന്നായിരുന്നു അവളുടെ മറുപടി. അന്ന് രാത്രി ഞങ്ങൾ കുറേനേരം സംസാരിച്ചു. ഇരുവരും അവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞങ്ങൾ പറഞ്ഞു.എന്തായാലും ഞങ്ങൾ കാൻബെറയിൽ നിന്ന് അഡ്ലെയ്ഡിലേക്ക് പോകുകയായിരുന്നു, അവൾ എന്റെ സ്യൂട്ട്‌കേസ് പാക്ക് ചെയ്തു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
പിറ്റേന്ന് രാവിലെ കാൻബറയിൽനിന്ന് അഡ്ലെയ്ഡിലേക്ക് പോകുന്നതിന് വേണ്ടി രാത്രി എന്റെ സ്യൂട്ട്‌കേസ് പാക്ക് ചെയ്തത്. രാവിലെ പോകാൻ തുടങ്ങുമ്പോൾ ഒരു സംഭവം ഉണ്ടായി. എന്റെ ഷൂസ് കാണാനില്ല. ഷൂസ് എവിടെയെന്ന് ചോദിച്ചപ്പോൾ അത് പാക്ക് ചെയ്‌തെന്നായിരുന്നു മറുപടി. സ്യൂട്ട്‌കേസ് ആണെങ്കിൽ തലേന്നു രാത്രി തന്നെ അഡ്ലെയ്ഡിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ‘ഞാൻ എങ്ങനെ ബസ്സിൽ പോകും’? അവൾ പറഞ്ഞു, ‘എന്റെ ഷൂ ധരിക്കൂ’. അവൾക്ക് ഈ പിങ്ക് സ്ലിപ്പ്-ഓണുകൾ ഉണ്ടായിരുന്നു. പിന്നെ ഞാൻ ‘ദൈവമേ’ എന്ന മട്ടിലായിരുന്നു. എനിക്ക് ആ പിങ്ക് സ്ലിപ്പ്-ഓണുകൾ ധരിക്കേണ്ടി വന്നു, പിങ്ക് സ്ലിപ്പ് ഓൺ ആരും കാണാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ബാഗ് മുന്നിൽ പിടിച്ച് മറക്കുകയും ചെയ്തു. എന്നാൽ ബസിൽ കയറുന്ന സമയത്ത് ഞാൻ പിങ്ക് ഷൂസ് ധരിച്ചത് സുഹൃത്തുക്കൾ കണ്ടുപിടിച്ചു. അവർ ഒന്നിച്ച് കയ്യടിക്കാനും തുടങ്ങി. എയർപോർട്ടിൽ നിന്ന് മറ്റൊരു ഷൂസ് വാങ്ങുന്നതുവരെ എനിക്ക് പിങ്ക് ഷൂസ് ധരിക്കേണ്ടിവന്നുവെന്ന് യുവി പറയുന്നു.
Discussion about this post