തിരുവനന്തപുരം : ഒരു ഇടവേളയ്ക്കുശേഷം തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. പ്ലസ് ടു വിദ്യാർത്ഥിക്കാണ് അമിബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. നാവായിക്കുളം സ്വദേശിയായ വിദ്യാർത്ഥി നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്.
കഴിഞ്ഞ ഉത്രാട ദിനത്തിൽ പ്ലസ് ടു വിദ്യാർഥിയായ കുട്ടിയെ സമീപത്തെ കുളത്തിൽ കുളിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായത്. കുട്ടിക്ക് കൂടെ കുളിച്ച് മറ്റ് രണ്ട് വിദ്യാർത്ഥികൾ ആണ് നിരീക്ഷണത്തിൽ കഴിയുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന ‘നെഗ്ലേറിയ ഫൗലേറി’ അമീബയാണ് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാക്കുന്നത്. മനുഷ്യരുടെ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അമീബ തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം സൃഷ്ടിക്കുന്നതാണ്. കേന്ദ്രനാഡീ വ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന അത്യന്തം മാരകമായ അവസ്ഥയാണ് ഇത്.
Discussion about this post