മുംബൈ : ഭീകരാക്രമണ ഭീഷണിയെ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ച് മുംബൈ പോലീസ്. ജനതിരക്കുള്ള ഇടങ്ങളിലാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികളാണ് ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
മുംബൈയിലെ നിരവധി ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജനത്തിരക്കുള്ള മേഖലകളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ പോലീസിന് നിർദേശമുണ്ട്. സുരക്ഷ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും ഡിസിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.
മുൻകരുതൽ നടപടിയുടെ ഭാഗമായി നഗരത്തിലെ ക്ഷേത്രങ്ങളിൽ ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്സവ സീസണിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇതെന്ന് അധികൃതർ പറഞ്ഞു. 10 ദിവസത്തെ ‘ഗണേശ ചതുർത്ഥി’ ഉത്സവം ആഘോഷമായിരുന്നു മുംബൈയിൽ. ഇപ്പോൾ ദുർഗാപൂജയ്ക്കും ദസറയ്ക്കും ദീപാവലിക്കും തയ്യാറെടുക്കുകയാണ്. കൂടാതെ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും നവംബറിൽ നടന്നേക്കും. ഇതിനെ തുടർന്നാണ് സുരക്ഷാ വർദ്ധിപ്പിച്ചിരിക്കുന്നത്.
Discussion about this post