ന്യൂഡൽഹി : ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധനം നീക്കി കേന്ദ്രസർക്കാർ. വെള്ളിയാഴ്ചയാണ് കേന്ദ്രസർക്കാർ ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.
2023 ജൂലൈയിലാണ് കേന്ദ്ര സർക്കാർ അരിയുടെ ആഭ്യന്തരവിതരണം നിരോധിച്ചത്. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അന്ന് കേന്ദ്ര സർക്കാർ അരി നിരോധിച്ചത്. ഇപ്പോൾ വില കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ എടുത്ത തീരുമാനം പിൻവലിക്കുന്നത് . കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം തങ്ങൾക്ക് ഗുണകാരമാവുമെന്ന് അരി കയറ്റുമതിക്കാർ വ്യക്തമാക്കി.
ബസ്മതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കാനുള്ള ഇന്ത്യയുടെ ധീരമായ തീരുമാനം കാർഷിക മേഖലയെ മാറ്റിമറിക്കുന്നതാണെന്ന് റൈസ് വില്ല സിഇഒ സൂരജ് അഗർവാൾ പറഞ്ഞു. ഈ തീരുമാനം കയറ്റുമതിക്കാരുടെ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. പുതിയ ഖാരിഫ് വിളയുടെ വരാനിരിക്കുന്ന വരവോടെ ഉയർന്ന വരുമാനം പ്രതീക്ഷിക്കുന്ന കർഷകരെ ശാക്തീകരിക്കുകയും ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനൊപ്പം പുഴുങ്ങിയ അരിയുടെ കയറ്റുമതി തീരുവയും സർക്കാർ കുറച്ചിട്ടുണ്ട്. 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് സർക്കാർ കുറച്ചിരിക്കുന്നത്.
Discussion about this post