ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള പക്ഷി….. ഒരു തരം കിട്ടിയാൽ മനുഷ്യന്റെ കണ്ണ് ചൂഴ്ന്ന് എടുക്കുന്നവ….. സാധാരണ പക്ഷികളിൽ നിന്ന് വളരെ വിചിത്രമായവ ..പറഞ്ഞ് വരുന്നത് മാഗ്‌പൈ പക്ഷികളെയാണ്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് കണ്ണിൽ കാണുന്ന എന്തും ഉപയോഗപ്രദമാക്കും എന്നതാണ്. കൂടാതെ ഇവ എല്ലാ ശബ്ദങ്ങളും അനുകരിക്കുകയും ചെയ്യും.
ഇവയുടെ ശബ്ദങ്ങൾ കുറച്ച് നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറാലായിരുന്നു. പോലീസ് വാഹനത്തിന്റെ സൈറൻ അതേപടി അനുകരിക്കുന്നതായിരുന്നു വീഡിയോ.. ഈ പക്ഷികളെ സാധാരണയായി കണ്ട് വരുന്നത് യൂറോപ്പ് , ഏഷ്യ , വടക്കൻ അമേരിക്ക രാജ്യങ്ങളിലാണ്. അതിൽ ഏറ്റവും കൂടുതൽ അപകടകാരികൾ യൂറോപ്പിൽ കണ്ട് വരുന്ന മാഗ്‌പൈ പക്ഷികളാണ്.
ഇത്രയൊക്കെ കഴിവുകൾ ഉണ്ടെങ്കിലും ഈ പക്ഷികളെ മനുഷ്യർക്ക് പേടിയാണ്. കുറച്ച് നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുടെ കണ്ണുകളിൽ മാക്‌പൈ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ക്യാമറയും കൈയിൽ പിടിച്ച് നടക്കുന്ന പെൺകുട്ടിയുടെ ഒരു ഭാഗത്ത് കൂടെ വന്ന് മാഗ്‌പൈ പക്ഷി പെൺകുട്ടിയുടെ കണ്ണിനുള്ളിൽ കൊത്തി നേത്രഗോളം ചൂഴ്‌ന്നെടുക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത.് എന്നാൽ മാഗ്‌പൈ പക്ഷികൾ മനുഷ്യരെ ആക്രമിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇങ്ങനെയുള്ള നിരവധി കേസുകൾ ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ൽ ഇതുവരെ ഓസ്‌ട്രേലിയയിൽ 150 നു മുകളിൽ മാഗ്‌പൈ ആക്രമണങ്ങൾ ഉണ്ടായതായാണ് കണക്ക്.
ആഗസ്റ്റ് മുതൽ ഒക്ടോബർ മാസം വരെ ഇവയുടെ പ്രജനകാലമാണ്. അതിനാൽ ഇവ ആക്രമിക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ സ്വന്തം കണ്ണുകളെ രക്ഷിക്കാൻ ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൺക്ലാസുകൾ ഉപയോഗിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പ്രധാനമായും ആൺ വർഗ്ഗത്തിൽപ്പെട്ട മാഗ്‌പൈ പക്ഷികളാണ് കൂടുതൽ ആക്രമിക്കുന്നത്. ഇവരുടെ കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിക്കുമോ എന്നുള്ള പേടിയാണ് ഇവ മനുഷ്യരെ ഉപദ്രവിക്കാൻ കാരണം എന്നാണ് അധികൃതർ പറയുന്നത്. ഇവയ്ക്ക് മനുഷ്യരുടെ മുഖം ഓർത്ത് വയ്ക്കാനുള്ള കഴിവ് കൂടിയുണ്ട്. കൂടാതെ ഒരേയൊരു ഇണയെ മാത്രം കണ്ടെത്തി ജീവിക്കുന്നവരാണ് ഈ പക്ഷികൾ.
Discussion about this post