ഒരു മാജിക് ഷോ പോലെ കണ്ടുനില്‍ക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കുറച്ചുപേര്‍ ഒരു ചെടിക്ക് ചുറ്റും നിന്ന് കയ്യടിച്ചുകൊണ്ട് പൂവുകള്‍ വിരിയിക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഇങ്ങനെ കയ്യടിക്കുമ്പോള്‍ പൂക്കള്‍ വിരിയുമോ എന്ന സംശയമായിരുന്നു വീഡിയോ കണ്ടവര്‍ക്കെല്ലാവര്‍ക്കും.
എന്നാല്‍ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണെന്നാണ് വിവരം. കയ്യടിക്കുന്നത് കൊണ്ടാണ് പൂക്കള്‍ വിരിഞ്ഞതെന്ന് കരുതിയെങ്കില്‍ പാടേ തെറ്റി. വൈകുന്നേരം മാത്രം പൂക്കുന്ന കോമണ്‍ ഈവനിംഗ് പ്രിംറോസ് എന്ന് അറിയപ്പെടുന്ന ഒരു പൂവാണ് ഇത്. ഇത് എപ്പോഴാണ് വിരിയുന്നത് എന്ന് അവര്‍ക്ക് അറിയാമായിരുന്നു അതിനാല്‍ അവര്‍ പൂവ് വിരിയുന്ന സമയം നോക്കി കൈകൊട്ടിക്കൊണ്ട് പൂവിരിക്കുന്നതായി ഷൂട്ട് ചെയ്യുകയായിരുന്നു.
View this post on Instagram
Oenothera Biennis എന്നാണ് ഈ പൂവിന്റെ ശാസ്ത്രീയ നാമം. കിഴക്ക്, മധ്യ വടക്കേ അമേരിക്ക, ന്യൂഫൗണ്ട്ലാന്‍ഡ്, ആല്‍ബര്‍ട്ട, തെക്കുകിഴക്ക് ഫ്ളോറിഡ, തെക്ക് പടിഞ്ഞാറന്‍ ടെക്സ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒനഗ്രേസി കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണിത്.
എന്തായാലും ഇതുവരെ ഏകദേശം 58 ലക്ഷത്തോളം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 2.96 ലക്ഷം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധി ഉപയോക്താക്കളുടെ കമന്റുകളും വീഡിയോയ്ക്ക് താഴെ എത്തിയിട്ടുണ്ട്. പലരും ഇത് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ആണോ എന്ന് അറിയാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്.
Discussion about this post