ന്യൂഡൽഹി : പൂനെ മെട്രോ അടക്കമുള്ള മഹാരാഷ്ട്രയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. വീഡിയോ കോൺഫറൻസിംഗ് വഴി വിർച്വൽ ഉദ്ഘാടനം ആയിരിക്കും നിർവഹിക്കുക. മഹാരാഷ്ട്രയ്ക്കായി 11,200 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവുമാണ് പ്രധാനമന്ത്രി നാളെ നടത്തുന്നത്.
പൂനെയിലെ ജില്ലാ കോടതി മുതൽ സ്വർഗേറ്റ് വരെയുള്ള മെട്രോ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത്. ഏകദേശം 1,810 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പൂനെയിലെ നഗര ഗതാഗത പ്രശ്നങ്ങൾക്ക് വലിയ രീതിയിൽ പരിഹാരം ആകുന്നതാണ്.
അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക വികസനവും മെച്ചപ്പെടുത്തുന്ന പുതിയ നിരവധി പദ്ധതികൾ ആണ് കേന്ദ്രസർക്കാർ മഹാരാഷ്ട്രയിലെ വിവിധ മേഖലകളിൽ നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രധാന ചുവടുവെപ്പുകളിൽ ഒന്നായ സോളാപൂർ വിമാനത്താവളവും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും. കൂടാതെ സംസ്ഥാനത്തെ വ്യാവസായിക വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുന്ന ബിഡ്കിൻ ഇൻഡസ്ട്രിയൽ ഏരിയയുടെ സമർപ്പണവും ഞായറാഴ്ച നടക്കും.
Discussion about this post