ശ്രീനഗർ : ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നാളെ നിശബ്ദ പ്രചാരണം ആയിരിക്കും. ഒക്ടോബർ 1 നാണ് മൂന്നാം ഘട്ട തിരഞ്ഞടുപ്പ്.
മൂന്നാം ഘട്ടത്തിൽ 40 സീറ്റുകളിലേക്കാണ് വേട്ടെടുപ്പ് നടക്കുന്നത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ഉള്ളത് ജമ്മുവിലാണ്. 24 മണ്ഡലങ്ങളാണ്. കശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളാണ്. പത്ത് വർഷത്തിന് ശേഷമാണ് ജമ്മുകശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന്. ഒക്ടോബർ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണൽ നടക്കുക.
ജമ്മു-കശ്മീരിന് പ്രത്യേക പദവിനൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ ശേഷമുളള ആദ്യ തിരഞ്ഞെടുപ്പു കൂടിയാണിത്. സെപ്തംബർ 18ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. 60.21 ശതമാനം പോളിംഗ് ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.
അതേസമയം ഹരിയാനയിൽ ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ നാലിന് തന്നെയായിരിക്കും ഹരിയാനയിലെയും വോട്ടെണ്ണൽ നടക്കുക. ഹരിയാനയിൽ 90 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.09 വോട്ടർമാരാണ്
ഹരിയാനയിലുള്ളത്.
Discussion about this post