ലഖ്‌നൗ : ലൗ ജിഹാദ് പരാതിയുമായി ഉത്തർപ്രദേശ് സ്വദേശിനിയായ യുവതി. ലഖ്‌നൗ ഖുറം നഗർ സ്വദേശിനിയായ 25 വയസ്സുകാരിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. ഇന്ദിരാനഗർ സ്വദേശിയായ സൽമാൻ എന്ന യുവാവിനെതിരെയാണ് പരാതി. ഇയാൾ ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് താനുമായി പ്രണയത്തിൽ ആവുകയും വിവാഹശേഷം സുഹൃത്തിന് കാഴ്ചവയ്ക്കുകയും ചെയ്തു എന്നാണ് യുവതി പരാതി നൽകിയിട്ടുള്ളത്.
ഏതാനും വർഷങ്ങൾക്കു മുൻപ് മുതൽ പരാതിക്കാരിയായ യുവതി പ്രതിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. രാകേഷ് എന്ന പേരിലാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടിരുന്നത്. താൻ ഹിന്ദുമതസ്ഥൻ ആണെന്നായിരുന്നു ഇയാൾ അറിയിച്ചിരുന്നത്. തുടർന്ന് വിവാഹശേഷം ഇയാൾ തന്റെ സുഹൃത്തായ അസീം ഖാൻ എന്ന യുവാവിന് പെൺകുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു.
രാകേഷ് എന്ന പേരിൽ വന്നത് സൽമാൻ എന്ന യുവാവ് ആണെന്ന് വിവാഹശേഷമാണ് പെൺകുട്ടി തിരിച്ചറിയുന്നത്. എന്നാൽ പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാൻ കഴിയാത്ത സ്ഥിതി ആയതിനാൽ യുവതി ഇയാളുമായുള്ള ബന്ധത്തിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് ഭർത്താവിന്റെ പിന്തുണയോടെ സുഹൃത്ത് അസിം ഖാൻ യുവതിയെ ബലാത്സംഗം ചെയ്തത്. സൽമാനെതിരെയും അസിം ഖാനെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയിട്ടുള്ളത്.
Discussion about this post