തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കേരളത്തിൽ ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. ഒക്ടോബർ ഒന്നിനും രണ്ടിനുമാണ് ബിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ അടച്ചിടുക. ഒന്നാം തീയതി ഡ്രൈ ഡേ ആയത് കാരണവും അടുത്ത ദിവസം ഗാന്ധി ജയന്തി കാരണവും ആണ് അവധി.
അടുപ്പിച്ച് രണ്ട് ദിവസം ബിവറേജ് അവധി ആയതുകൊണ്ട് തന്നെ നാളെ എല്ലാ ഔട്ട്ലറ്റ്ലെറ്റുകൾക്ക് മുന്നിലും നല്ല തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ തന്നെ, ഇതിനനുസരിച്ച് മുന്നൊരുക്കങ്ങൾ നടത്തുന്നതിൻ്റെ തിരക്കിലാണ് പൊലീസ് ഉൾപ്പെടെയുള്ള വകുപ്പുകൾ.
അവധി ദിനങ്ങൾ അടുപ്പിച്ച് വരുന്നത് കൊണ്ട് തന്നെ, അമിത വില ഈടാക്കി കരിഞ്ചന്തയിൽ വിൽപ്പന നടക്കാൻ സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ളവരെ പിടികൂടാൻ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസും എക്സൈസ് വകുപ്പും തയ്യാറായികഴിഞ്ഞു. വരും ദിവസങ്ങളിൽ സ്പെഷ്യൽ ഡ്രൈവിന് തന്നെ സാധ്യതയുണ്ട്.
Discussion about this post