ടെൽ അവീവ്: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിർണായക കേന്ദ്രങ്ങളിൽ ഞായറാഴ്ച ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്.
“ഇന്നത്തെ ഒരു വലിയ തോതിലുള്ള വ്യോമാക്രമണത്തിൽ, യുദ്ധവിമാനങ്ങൾ, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ, രഹസ്യാന്വേഷണ വിമാനങ്ങൾ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് വ്യോമസേനാ വിമാനങ്ങൾ യെമനിലെ റാസ് ഇസ, ഹൊദൈദ പ്രദേശങ്ങളിലെ ഹുതി ഭീകര ഭരണകൂടത്തിൻ്റെ സൈനിക കേന്ദ്രങ്ങൾ എന്നിവ ആക്രമിച്ചു,” ഇസ്രായേൽ സൈനിക വക്താവ് ക്യാപ്റ്റൻ ഡേവിഡ് അവ്രഹാം പ്രസ്താവനയിൽ പറഞ്ഞു.
ടെൽ അവീവിനടുത്തുള്ള ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യെമനിൽ നിന്ന് ഹൂതികൾ മിസൈൽ തൊടുത്തു വിട്ടിരുന്നു. ഇവ നിർവീര്യമാക്കി ഒരു ദിവസത്തിന് ശേഷമാണ് ഇസ്രായേലിൻ്റെ കനത്ത ആക്രമണം ഉണ്ടായിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് രാജ്യത്തേക്ക് മടങ്ങിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വരവിനോട് അനുബന്ധിച്ചാണ് ഹൂതികൾ ആക്രമണം നടത്തിയത്
Discussion about this post