മാലി: ഇന്ത്യയെ പുറത്താക്കണം എന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്ന്, ഇന്ത്യ ഔട്ട് ക്യാമ്പയിനുമായി അധികാരത്തിലെത്തിയ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ താനെ മന്ത്രി സഭയിലെ അംഗങ്ങൾ പറഞ്ഞത് വലിയ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ആരും അങ്ങനെ പറയരുത്. ഞാൻ അതിനെതിരെ നടപടിയെടുത്തു. നേതാവായാലും സാധാരണക്കാരനായാലും ആരെയും അപമാനിക്കുന്നത് ഞാൻ അംഗീകരിക്കില്ല. പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയുടെ ‘ഡീൻസ് ലീഡർഷിപ്പ് സീരീസിൽ’ സംസാരിക്കവേ മുയിസു പറഞ്ഞു.
ഇന്ത്യ ഔട്ട് ക്യാമ്പയിനുമായി അധികാരം പിടിച്ചെടുത്ത നേതാവാണ് മാലിദ്വീപിലെ ഇപ്പോഴത്തെ പ്രസിഡന്റ് മുഹമ്മദ് മുയിസു. അധികാരം ഏറ്റെടുത്ത നാൾ മുതൽ കനത്ത ഇന്ത്യ വിരുദ്ധതയാണ് മുയിസു സർക്കാരിന്റെ മുഖമുദ്ര. അധികാരത്തിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തതിന്റെ മന്ത്രിസഭയിലെ അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇതിനെ തുടർന്ന് ആയിരകണക്കിന് ഇന്ത്യൻ വിനോദ സഞ്ചാരികളാണ് മാലിദ്വീപ് തങ്ങളുടെ അവധിക്കാല ലക്ഷ്യത്തിൽ നിന്നും ഒഴിവാക്കിയത്. ഇതിനെ തുടർന്ന് കനത്ത സാമ്പത്തിക പരാധീനതയിലേക്ക് മാലിദ്വീപ് പോയിരുന്നു.
ഇരു രാജ്യങ്ങളും ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്ന നിർണായക നിമിഷത്തിലാണ് മുയിസുവിന്റെ ഭാഗത്ത് നിന്നും ഈ പരാമർശങ്ങൾ വരുന്നത് എന്ന് ശ്രദ്ധേയമാണ്. ആദ്യം സെപ്റ്റംബറിൽ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഒക്ടോബറിലേക്ക് നീട്ടിവെക്കുകയായിരിന്നു.
ഡെപ്യൂട്ടി യൂത്ത് മന്ത്രിമാരായ മൽഷ ഷെരീഫും മറിയം ഷിയുനയും സോഷ്യൽ മീഡിയയിൽ മോദിയെ അപകീർത്തിപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് ഇന്ത്യൻ സഞ്ചാരികൾ മാലിദ്വീപിനെ പൂർണ്ണമായും ഉപേക്ഷിച്ചത്. ഇവരെ ആദ്യ ഘട്ടത്തിൽ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ആയിരിന്നു.
Discussion about this post