കോഴിക്കോട്: സംസ്ഥാനത്ത് രാഷ്ട്രീയ അന്തരീക്ഷം മാറിയതോടെ പി വി അൻവർ എം എൽ എ ക്ക് കനത്ത തിരിച്ചടിയുമായി കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത്. കക്കാടംപൊയിലിലെ പി.വി.ആർ. നാച്വറോ റിസോർട്ടിൽ കാട്ടരുവി തടഞ്ഞുള്ള നിർമാണങ്ങൾ പൊളിക്കാൻ ഒടുവിൽ പഞ്ചായത്ത് നടപടി തുടങ്ങി. പൊളിച്ചുനീക്കാൻ റീ ടെൻഡർ ക്ഷണിക്കാനും സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിയോഗം തീരുമാനമെടുത്തു.
തടയണകൾ പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ട് എട്ടുമാസമായിട്ടും പഞ്ചായത്ത് നടപടിയെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ സി.പി.എമ്മുമായി പി വി അൻവർ യുദ്ധപ്രഖ്യാപനം നടത്തിയശേഷമാണ് പഞ്ചായത്ത് ഇടപെട്ടു തുടങ്ങിയത്.
കാട്ടരുവി തടഞ്ഞ് നിർമിച്ച നാലുതടയണകൾ ഒരുമാസത്തിനകം പൊളിക്കാൻ ജനുവരി 31-നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേരള നദീസംരക്ഷണസമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജന്റെ ഹർജിയിലായിരുന്നു ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്.
Discussion about this post