ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലാണ് പുതുതായി പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയിലെ സമുദ്രങ്ങളുടെ മൂന്നിരട്ടി വലിപ്പമുള്ള ഒരു വന്‍ സമുദ്രം ബഹിരാകാശത്ത് കണ്ടെത്തിയിരിക്കുന്നുവെന്നാണ് ഗവേഷകരുടെ അവകാശവാദം. അറ്റക്കാമ ലാര്‍ജ്ജ് മില്ലിമീറ്റര്‍ ഉപയോഗിച്ച് കണ്ടെത്തിയ ഒരു പുതിയ നക്ഷത്രത്തിന് ചുറ്റും പൊടിപടലങ്ങളുടെ ഒരു വളയം അടുത്തിടെ കണ്ടെത്തിയിരുന്നു.
എച്ച് എല്‍ ടോറി എന്ന് ശാസ്ത്രലോകം പേര് നല്‍കിയ ഈ നക്ഷത്രം 450 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയാണ് ഈ നക്ഷത്രത്തിന് ചുറ്റുമായാണ് നീരാവിയുടെ രൂപത്തില്‍ ഇത്രയധികം ജലം നിറഞ്ഞിരിക്കുന്നത്. ഈ സ്ഥലത്ത് നിന്നായിരിക്കാം ഭൂമിയുടെ ഉല്‍ഭവമെന്ന് വരെ ശാസ്ത്ര ലോകം അനുമാനിക്കുന്നുണ്ട്.
ഈ നക്ഷത്രം വാസയോഗ്യമാകാം എന്ന സാധ്യതയിലേക്കും ഗവേഷകര്‍ വിരല്‍ചൂണ്ടുന്നുണ്ട്. ചിലപ്പോള്‍ ഇതിന് ചുറ്റുമുള്ള ജലസാന്നിദ്ധ്യത്തില്‍ നിന്ന് ഭാവിയില്‍ ഭൂമി പോലുള്ള ഗ്രഹങ്ങള്‍ ജനിക്കാനും സാധ്യതയുണ്ട്. ഭൂമിയിലെ ജലത്തിന്റെ ഘടനയും അതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെയും കുറിച്ചുള്ള സൂക്ഷ്മപഠനം ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള കൂടുതല്‍ രഹസ്യങ്ങളുടെ ചുരുളഴിക്കുമെന്നും ഉറച്ചുവിശ്വസിക്കുകയാണ് ശാസ്ത്രലോകം.
എന്തായാലും ഈ അത്ഭുത നക്ഷത്രത്തെയും അതിനരികിലെ ജലത്തിന്റെ സാന്നിദ്ധ്യവും വലിയൊരു ബഹിരാകാശ ഗവേഷണ നേട്ടത്തിലേക്കാണ് ശാസ്ത്രലോകത്തെ നയിച്ചിരിക്കുന്നത്. അധികം വൈകാതെ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Discussion about this post