ന്യൂഡൽഹി : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 18 -ാം ഗഡുവിന്റെ വിതരണം ഈ ആഴ്ച . അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് ഒക്ടോബർ 5 ന് തുക ബാങ്ക് അക്കൗണ്ടിലെത്തും.
8.5 കോടി ഗുണഭോക്താക്കൾക്കാണ് ഒരു ഗഡുവിൽ 2,000 രൂപ വച്ച് നൽകുന്നത് . ഒരു വർഷത്തിൽ മൂന്ന് തവണയായി 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17 ഗഡുക്കളാണ് കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയത്.
2018 ഡിസംബറിൽ ആണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. ഇടനിലക്കാരില്ലാതെ കമ്മീഷനില്ലാതെ തുക കർഷകർക്ക് നേരിട്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറുന്നതാണ് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി.
പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം
– ആദ്യം പിഎം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in ലേക്ക് പോകുക .
– ഇതിന് ശേഷം ഫാർമേഴ്‌സ് കോർണർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ഒരു പുതിയ പേജ് തുറക്കും, ഇവിടെ ഗുണഭോക്തൃ ലിസ്റ്റ് തിരഞ്ഞെടുക്കുക.
– നിങ്ങളുടെ സംസ്ഥാനം, ജില്ല, ബ്ലോക്ക്, വില്ലേജ് വിവരങ്ങൾ നൽകുക. ഒപ്പം റിപ്പോർട്ട് നേടുക എന്നതിൽ ക്ലിക്ക് ചെയ്യുക.
– പ്രധാനമന്ത്രി കിസാന്റെ പട്ടിക തുറക്കും. നിങ്ങളുടെ പേരുണ്ടെങ്കിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കും
Discussion about this post