ഒക്ടോബര്‍ മാസത്തില്‍ നിരവധി ബാങ്ക് അവധി ദിവസങ്ങളാണ് ഉള്ളത്. പ്രാദേശിക അവധികളും ദേശിയ അവധികളും അടക്കം 15 ദിവസം ബാങ്ക് അവധി ദിനങ്ങളാണ്. ഈ ബാങ്ക് അവധി ദിനങ്ങള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കുമെന്ന് മാത്രം.
എന്നാല്‍ വിശേഷങ്ങള്‍ പ്രമാണിച്ച് ബാങ്കുകള്‍ അവധിയാണെങ്കിലും നെറ്റ് ബാങ്കിംഗ്, എടിഎം, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ബാങ്ക് വെബ്സൈറ്റുകള്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും. ഈ മാസം ഇത്രയേറെ ദിനങ്ങള്‍ ബാങ്കുകള്‍ അവധിയായതിനാല്‍ ഉപഭോക്താക്കള്‍ ഇടപാടുകള്‍ അതിനനുസരിച്ച് ക്രമീകരിക്കേണ്ടത് പ്രധാനപ്പെട്ടകാര്യമാണ്. അതിനാല്‍, ആദ്യം അവധി ദിനങ്ങള്‍ ഏതൊക്കെയാണെന്ന് അറി ഞ്ഞിരിക്കുന്നതാണ് നല്ലത്.
ഒക്ടോബറിലെ ബാങ്ക് അവധി പരിശോധിച്ചാല്‍ പ്രാദേശിക അവധിയും ശനി, ഞായര്‍ അവധിയും അടക്കം ആകെ 15 ദിവസമാണ് രാജ്യത്തെ ആകെ ബാങ്കുകള്‍ക്ക് അവധി. എന്നാല്‍, കേരളത്തില്‍ വാരാന്ത്യ അവധി കൂടാതെ മൂന്ന് ദിവസമാണ് അധിക അവധികളുള്ളത്.
ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി പ്രമാണിച്ചാണ് കേരളത്തിലെ ആദ്യ ബാങ്ക് അവധി. 12 ന് വിജയദശമി ദിനത്തിലാണ് രണ്ടാമത്തെ ബാങ്ക് അവധി. 31 ന് ദീപാവലിക്കും കേരളത്തില്‍ ബാങ്ക് അവധിയാണ്. ഇതുകൂടാതെ രണ്ടും നാലും ശനിയാഴ്ചകളിലും ബാങ്ക് അവധിയുണ്ട്. ഒക്ടോബര്‍ 12, 26 തീയതികളിലാണ് ശനിയാഴ്ച അവധി. 6,13, 20, 27 എന്നീ ഞായറാഴ്ചകളിലും ബാങ്ക് അവധിയാണ്. ഇങ്ങനെ കേരളത്തില്‍ ഈ മാസം മുഴുവന്‍ എട്ട് ദിവസമാണ് ബാങ്ക് അവധി.
Discussion about this post