കടമറ്റത്ത് കത്തനാർ എന്ന സീരിയലും അതിലെ കടമറ്റത്ത് അച്ചനെ അവതരിപ്പിച്ച പ്രകാശ് പോളിനെയും ആരും മറക്കാൻ സാദ്ധ്യതയില്ല. സീരിയലിലെ പ്രകാശ് പോളിന്റെ അഭിനയം വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. സീരിയലിൽ സിനിമാ നടി സുകന്യയായിരുന്നു യക്ഷിയായി അഭിനയിച്ചിരുന്നത്. കള്ളിയങ്കാട്ട് നീലിയായുള്ള സുകന്യയുടെ അഭിനയവും വലിയ പ്രീതി പിടിച്ചുപറ്റിയിരുന്നു. എന്നാൽ വ്യക്തി എന്ന നിലയിൽ സുകന്യയെ അംഗീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞിരിക്കുകയാണ് പ്രകാശ് പോൾ.
കഴിഞ്ഞ ദിവസം സ്വകാര്യമാദ്ധ്യമത്തിന് സുകന്യ നൽകിയ അഭിമുഖം വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് പോളിന്റെ വാക്കുകൾ ശ്രദ്ധ പിടിച്ചുപറ്റിയത്. വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം സ്വകാര്യ മാദ്ധ്യമത്തോട് സുകന്യയെക്കുറിച്ച് പറഞ്ഞത്.
വ്യക്തി എന്ന നിലയിൽ സുകന്യയെ ഒട്ടും ഇഷ്ടമില്ലെന്നാണ് പ്രകാശ് പോൾ പറയുന്നത്. എന്നാൽ നടിയെന്ന നിലയിൽ സുകന്യയെ അംഗീകരിക്കാം. നീലിയായി അസാമാന്യ പ്രകടനം ആയിരുന്നു സുകന്യ കാഴ്ച വച്ചത്. നടിയെന്ന രീതിയിൽ പെർഫക്ടും ആയിരുന്നു. ലൊക്കേഷനിൽ തങ്ങൾ അധികം സംസാരിക്കുകയില്ലായിരുന്നു. ഡയലോക് അല്ലാതെ താൻ മറ്റൊന്നും സുകന്യയോട് സംസാരിച്ചിട്ടില്ല. പ്രൊഫഷണൽ ബന്ധം മാത്രമാണ് നടിയുമായി ഉള്ളത് എന്നും പ്രകാശ് പോൾ പറയുന്നു.
Discussion about this post