എറണാകുളം : ശിശുഭവനിലെ കുട്ടികൾക്ക് ആർഎസ് വൈറസ് ബാധ. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അങ്കമാലിയിലെ ശിശുഭവനിലെ കുട്ടികൾക്കാണ് ആർ എസ് വൈറസ് ബാധ. അഞ്ച് കുട്ടികൾക്കാണ് വൈറസ് ബാധ പിടിപ്പെട്ടിരിക്കുന്നത്.
കുട്ടികളെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. നാല് മാസം പ്രായമുള്ള കുട്ടിയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. മറ്റു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
രോഗബാധ ഉണ്ടാകാൻ കാരണം എന്താണ് എന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. രോഗത്തെ തുടർന്ന് എല്ലാ ശിശു ഭവനുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
എന്താണ് ആർഎസ് വൈറസ്
ശ്വാസകോശത്തെ ബാധിക്കുന്നതാണ് ആർ എസ് വി എന്നറിയപ്പെടുന്ന റെസ്പിറേറ്ററി സിൻസേഷ്യൽ വൈറസ്. ചില കുഞ്ഞുങ്ങളിൽ ന്യൂമോണിയയുടെത് പോലെയുള്ള ലക്ഷണങ്ങളും പ്രകടമാകും . 18 മാസത്തിൽ താഴെയുളള കുട്ടികളെയാണ് ഈ വൈറസ് ബാധിക്കുന്നത്. ശ്വാസ തടസം , മൂക്കൊലിപ്പ് , പനി , വലിവ് എന്നിവയാണ് രോഗ ലക്ഷണങ്ങൾ.












Discussion about this post