ഷാങ്‌സി: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഒരു ചൈനീസ് യുവതിയുടെ കഥയാണ് ഇപ്പോള്‍ ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഈ യുവതിയുടെ പ്രസവം ശാസ്ത്രലോകത്തിനും അത്ഭുതമായിരിക്കുകയാണ്. രണ്ട് ഗര്‍ഭപാത്രങ്ങളാണ് യുവതിക്കുള്ളത. ഈ രണ്ട് ഗര്‍ഭപാത്രങ്ങളില്‍ നിന്നാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത് എന്നതാണ് പ്രത്യേകത.. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖല സ്വദേശമായ ലി ആണ് രണ്ട് ഗര്‍ഭപാത്രങ്ങളിലൂടെ ഓരോ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
‘യൂട്രസ് ഡൈഡല്‍ഫിസ്’ എന്ന അത്യപൂര്‍വ അവസ്ഥ ആണ് യുവതിക്കെന്ന് കണ്ടെത്തിയിരുന്നു. അണ്ഡാശയവും അണ്ഡനാളവും ഉള്‍പ്പെടെയുള്ള, പൂര്‍ണ വളര്‍ച്ച പ്രാപിച്ച രണ്ട് ഗര്‍ഭപാത്രം രൂപപ്പെടുന്ന അവസ്ഥയാണ് യൂട്രസ് ഡൈഡല്‍ഫിസ്. ലോകത്ത് സ്ത്രീകള്‍ക്കിടയില്‍ 0.3 ശതമാനം പേര്‍ക്ക് മാത്രം സംഭവിക്കുന്ന അവസ്ഥ.
ഇരട്ടകളായ ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ആണ് ഇവര്‍ ജന്മം നല്‍കിയത്.. യുവതിയുടെ ഗര്‍ഭം എട്ടര മാസമായപ്പോഴാണ് ഇരട്ടകള്‍ക്ക് ജന്മം നല്‍കിയത്. ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അത്യപൂര്‍വ കേസാണിതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ രണ്ട് ഗര്‍ഭപാത്രങ്ങളില്‍ ഓരോന്നിലും ഗര്‍ഭിണിയാകുന്നത് വളരെ അപൂര്‍വമാണ്. ലോകത്ത് തന്നെ വളരെ ചുരുക്കം കേസുകളാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യൂട്രസ് ഡൈഡല്‍ഫിസ് അവസ്ഥയുള്ള സ്ത്രീകളുടെ പ്രസവം അതീവ അപകട സാധ്യതയേറിയതാണ്. ഗര്‍ഭം അലസല്‍, അകാല ജനനം, മറ്റ് സങ്കീര്‍ണതകള്‍ എന്നിവയ്ക്ക് വഴിവെച്ചേക്കാവുന്ന അവസ്ഥയാണിത്. 27 മാസങ്ങള്‍ക്ക് മുന്‍പ് ലിയുടെ ഗര്‍ഭം അലസിപ്പോയിരുന്നു. പിന്നീട് ഈ വര്‍ഷം ജനുവരിയിലാണ് ഇവര്‍ വീണ്ടും ഗര്‍ഭം ധരിച്ചത്.
Discussion about this post