കോഴിക്കോട്: ആറു വര്ഷം ആശുപത്രിയിൽ ജോലി ചെയ്ത വ്യാജ ഡോക്ടർ പിടിയിൽ. ഫറോക്കിലെ കൊട്ടാക്കടവിലെ ടി എം എസ് ആശുപത്രിയിലെ ഡോക്ടർ ആയ അബു അബ്രഹാം ലൂക്ക് ആണ് പിടിയിലായത്. തിരുവല്ലയിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇയാൾ ചിക്ത്‌സിച്ച രോഗി മരണപെട്ടതിനെ തുടർന്ന് മകനും ഭാര്യയും നടത്തിയ അന്വേഷണത്തിനൊടുവിലാണ് അബു അബ്രഹാം വ്യാജ ഡോക്ടർ ആണെന്ന് മനസിലായത്. കടലുണ്ടി പച്ചാട്ട് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. നെഞ്ച് വേദനയുമായിട്ടാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. വ്യാജ ഡോക്ടർ ആയ അബു അബ്രഹാം ലൂക്ക് എം ബി ബി എസ് പരാജയപ്പെട്ട ആളാണെന്നും, വെറും രണ്ടു വര്ഷം മാത്രമേ ഇയാൾ എം ബി ബി എസ് പഠനം പൂർത്തിയാക്കിയിട്ടുള്ളൂ എന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
മറ്റൊരു ബന്ധുവിന്റെ ചികിത്സ ആവശ്യ പ്രകാരം വീണ്ടും ആശുപത്രിയിൽ എത്തിയപ്പോഴാണ് ഡോക്ടറെ കുറിച്ച് സംശയം തോന്നിയത്. അതെ സമയം എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതർ ഇയാൾക്ക് നിയമനം നൽകിയത് എന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ചോദ്യം.
Discussion about this post