മുംബൈ: റിവോൾവറില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ ശിവസേന നേതാവും നടനുമായ ഗോവിന്ദ അപകടനില തരണം ചെയ്തു. നിലവില്‍ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഗോവിന്ദ. ശരീരത്തിൽ നിന്നും ബുള്ളറ്റ് നീക്കം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ഗോവിന്ദയുടെ മാനേജർ അറിയിച്ചു.
പുലർച്ചെ 4.45 ന് ആണ് സംഭവം. പുറത്തേക്ക് പോകുന്നതിനു മുമ്പ് തന്റെ ലൈസൻസുള്ള റിവോൾവർ വൃത്തിയാക്കുന്നതിനിടെ അറിയാതെ കാലിലേക്ക് വെടിയേല്‍ക്കുകയായിരുന്നു. നടൻ്റെ കാൽമുട്ടിന് താഴെയാണ് ബുള്ളറ്റ് കൊണ്ടത്. ഒരു പരിപാടിക്കായി കൊൽക്കത്തയിലേക്ക് പോകാനിരിക്കുകയായിരുന്നു ഗോവിന്ദ.
മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നടനെ പ്രവേശിപ്പിച്ചത്. സംഭവം നടക്കുമ്പോൾ ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ മുംബൈയിൽ ഇല്ലായിരുന്നു.
Discussion about this post