ശ്രീനഗർ : ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യത്തെ ആറ് മണിക്കൂറിൽ 44. 08ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇത് മൂന്നാം ഘട്ട വോട്ടെടുപ്പാണ് ജമ്മുവിൽ നടക്കുന്നത്. 40 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത.
മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്, മുസാഫർ ബെയ്ഗ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളടക്കം 415 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 40 നിയമ സഭാ മണ്ഡലങ്ങളിൽ 24 എണ്ണം ജമ്മു ഡിവിഷനിലും 16 എണ്ണം കശ്മീർ ഡിവഷനിലുമാണ്. ജമ്മു ഡിവിഷനിലെ 24 നിയമസഭാ സീറ്റുകളിൽ ജമ്മു, സാംബ, കത്വ, ഉധംപൂർ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പി.ക്ക് കാര്യമായ പ്രാധാന്യമുള്ള ജില്ലകളാണ് ഇവ. ഒക്ടോബർ നാലിനാണ് വോട്ടണ്ണൽ .
സെപ്തംബർ 18ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് നടന്നത് . അത് കഴിഞ്ഞ ഒരാഴ്ചയ്ക്ക് ശേഷമാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. 60.21 ശതമാനം പോളിംഗ് ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.
Discussion about this post