വാ തുറന്നിരിക്കുന്ന മുതലയുടെ മുന്നിലേക്ക് കാണികളെ രസിപ്പിക്കാന്‍ അഭ്യാസവുമായിറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ആദ്യം മുതലയെ തൊട്ട് പിടിച്ച് മതിയാകാതെ ഇദ്ദേഹം അതിന്റെ വായിലും കൂടി കയ്യിടുകയായിരുന്നു ഇതോടെ സഹികെട്ട അത് തിരിച്ചുകടിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. മില്യണ്‍ ഇയേഴ്‌സ് സ്റ്റോണ്‍ പാര്‍ക്ക് ആന്റ് പട്ടായ ക്രോക്കോഡില്‍ ഫാമിലാണ് യുവാവിനെ ഇത്തരത്തില്‍ മുതല കടിച്ചത്.
മുതലയോടൊത്ത് അഭ്യാസപ്രകടനം കാഴ്ചവയ്ക്കവേയാണ് യുവാവിന് ഈ ദുര്‍ഗതി നേരിട്ടത്. സംഭവത്തില്‍ യുവാവിന്റെ കൈയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഈ കാഴ്ച കണ്ടുകൊണ്ടുനിന്ന് കാണികളില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോയാണ് വൈറലായത്.
മുതലയ്ക്ക് സഹി കെട്ടു ഒന്നുമില്ലെങ്കിലും അതും ഒരു ജീവിയല്ലേ ‘അയാള്‍ക്ക് കൈ തിരിച്ചുകിട്ടിയതു തന്നെ ഭാഗ്യം’ എന്നൊക്കെയാണ് പലരും വിഡിയോയ്ക്ക് കമന്റ് ഇട്ടിരിക്കുന്നത്. വന്യ സ്വഭാവമുള്ള മൃഗങ്ങള്‍ക്കൊപ്പം ഇത്തരത്തില്‍ അഭ്യാസം കാണിക്കരുത് ് അത് ഏത് സമയത്ത് എങ്ങനെ പ്രതികരിക്കും എന്ന് ആര്‍ക്കും പറയാനാവില്ല എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അത് ശരിയാണെന്ന് പലരും മറുപടിയും നല്‍കി.
അതേസമയം, ഇന്തോനേഷ്യയില്‍ ഇത്തരം സംഭവങ്ങള്‍ പതിവ് കാഴ്ചയാകുന്നു എന്നു പറയുന്നവരുമുണ്ട്. പുഴയില്‍ കുളിക്കുകയായിരുന്ന സ്ത്രീയെ മുതല ആക്രമിച്ചു കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുതലയുടെ വയറില്‍ നിന്ന് സ്ത്രീയുടെ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് വീണ്ടെടുക്കാനായത്.
View this post on Instagram
Discussion about this post