മലപ്പുറം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സിപിഎമ്മിന് നൽകിയ പരാതി പുറത്ത് വിട്ട് പി വി അൻവർ. രൂക്ഷമായ വിമർശനങ്ങളാണ് അൻവർ ആരരോപിച്ചിരിക്കുന്നത്. രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ശശി പരാജയമായിരുന്നു. അത് മാത്രമല്ല. സർക്കാരിനെ പ്രതിസന്ധിയില്ലാക്കാൻ ശ്രമിക്കുകയും ശശി ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു.
കരിപ്പൂർ എയർപോർട്ട് വഴി സ്വർണ കടത്തുന്നവരെ നിരവധി പേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. എന്നാൽ ഒരു കൂട്ടം പോലീസുകാർ അതിൽ നിന്ന് സ്വർണം അടിച്ചു മാറ്റുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് എല്ലാം പിന്തുണയാണെന്നാണ് പറയപ്പെടുന്നത് എന്ന് കത്തിൽ ആരോപിക്കുന്നു.
സുജിത്ത് ദാസ് എസ്പി ആയിരിക്കെ ഇങ്ങനെയുള്ള നിരവധി കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട് എന്നും കത്തിൽ പറയുന്നു. ഒരു എസ്പിക് ഒറ്റയ്ക്ക് ഇത് ഒന്നും ചെയ്യാൻ സാധിക്കില്ല. അതിന് പിന്നിൽ എഡിജിപി എം അജിത്ത് കുമാറിന്റെ പിന്തുണയും സഹായവും ഉണ്ടാവുമെന്നും അൻവർ ആരോപിക്കുന്നു.
കൂടാതെ താഴെ തട്ടിലുള്ള ഒരു കാര്യവും മുഖ്യമന്ത്രി അറിയുന്നില്ല. എംഎൽഎമാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, പാർട്ടി പ്രാദേശിക നേതാക്കൾ തുടങ്ങിയവരെ, മുഖ്യമന്ത്രിയെ കാണാൻ സൗകര്യം ഒരുക്കി നൽകുന്നില്ല. കാര്യങ്ങൾ ഞാൻ പറഞ്ഞോളാം എന്നു പറഞ്ഞ് മടക്കി വിടുകയാണ് പി ശശി ചെയ്തുവരുന്നത് . ഇത് ഗൗരവമായി പരിശോധിക്കണം എന്നും പാരാതിയിൽ ഉന്നയിച്ചിരുന്നു.
ഇതിന് എല്ലാം പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികളുമായി വരുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ പി ശശി വാങ്ങിവെയ്ക്കും. പിന്നീടുള്ള വിവരങ്ങൾ പ്രത്യേകം ചോദിച്ചറിയും. ചിലരോട് ശൃംഗാരഭാവത്തിൽ സംസാരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഫോൺകോളുകൾ അവർ എടുക്കാതായ പരാതിക്കാരികൾ വരെ ഉണ്ടെന്നുള്ളതും അറിയാം. ഇത് എല്ലാം കൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറിയുടെ സ്ഥാനത്ത് ഇരിക്കാൻ ശശിക്ക് അർഹതയില്ല . ശശി തുടർന്നാൽ മുഖ്യമന്ത്രിക്ക് താങ്ങാനാവാത്ത മാനക്കേടും നാണക്കേടും ഉണ്ടാവുമെന്നും പരാതിക്കത്തിൽ സൂചിപ്പിക്കുന്നു.
Discussion about this post