രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമായിരുന്നു ഋഷഭ് ഷെട്ടിയുടെ കാന്താര. തീയറ്ററുകളെയാകെ ഞെട്ടിച്ച കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
ഇപ്പോഴിതാ കാന്താരയുടെ രണ്ടാം ഭാഗത്തില്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ കൂടി ഉണ്ടാകുമെന്ന സൂചനകള്‍ ആണ് പുറത്തു വരുന്നത്. കാന്താര 2ല്‍ ഒരു നിര്‍ണായകമായ കഥാപാത്രമായി മോഹൻലാലും ഉണ്ടാക്കുമെന്നാണ് അനലിസ്റ്റുകൾ ഉള്‍പ്പെടെ നല്‍കുന്ന സൂചനകള്‍.
നായകൻ ഋഷഭ് ഷെട്ടിയുടെ അച്ഛൻ കഥാപാത്രമായിട്ടായിരിക്കും മോഹൻലാല്‍ ഉണ്ടാകുക എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്.
കാന്താരയുടെ ഭാഗമായി ജയറാമും എത്തുന്നുണ്ട് എന്ന വാർത്തകൾ വന്നിരുന്നു.
2022 സെപ്‍തംബറിലായിരുന്നു കാന്താര തീയറ്ററുകളില്‍ എത്തിയത്. ഒരു സാധാരണ കന്നഡ ചിത്രമെന്ന നിലയില്‍ ഹൈ പ്പുകളൊന്നും ഇല്ലാതെ എത്തിയ ചിത്രം എന്നാല്‍, വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ ഹിറ്റ് ആയി മാറുകയാണ് ഉണ്ടായത്.
കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. വിജയ് കിരഗന്ദുറായിരുന്നു കാന്താരയുടെ നിര്‍മാണം. അരവിന്ദ് എസ് കശ്യപായിരുന്നു ഛായാഗ്രാഹണം. ബി അജനീഷ് ലോക്‍നാഥായിരുന്നു സംഗീതം.
Discussion about this post