യുഎഇ: എല്ലാ ജിസിസി രാജ്യങ്ങളിലും ഇന്ത്യന്‍ സവാളയ്ക്ക് ഡിമാന്റ് ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാരണം വലിയ വിലയാണ് സവാളയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ കയറ്റുമതി നിയന്ത്രണം കഴിഞ്ഞ ദിവസം ഇന്ത്യ എടുത്തു മാറ്റിയിരുന്നു. എങ്കിലും ഗള്‍ഫില്‍ സവാള വിലയ്ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല. 6.45 ദിര്‍ഹമാണ് (ഏകദേശം 147 രൂപ) ശരാശരി ഒരു കിലോയ്ക്ക് വാങ്ങുന്നത്. ഇതുമൂലം ഇന്ത്യന്‍ സവാള മാത്രം ഉപയോഗിക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഇനേരിടുന്നത്. മുമ്പ് രണ്ട് , മുന്ന് ദിര്‍ഹത്തിനാണ് സവാള ലഭിച്ചിരുന്നതെന്നോര്‍ക്കണം.
2023 ഒക്ടോബറിലാണ് ഇന്ത്യ സവാള കയറ്റുമതി നിയന്ത്രണം കൊണ്ടു വന്നത്. സവാളയുടെ വിലക്കയറ്റം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നത് ്. കിലോയ്ക്ക് 20 രൂപയില്‍ താഴെ കയറ്റുമതി കേന്ദ്രം അനുവദിച്ചിരുന്നില്ല . സവാളയുടെ രാജ്യത്തിനകത്തുള്ള ലഭ്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇന്ത്യ ഇങ്ങനെ നടപടി കൈക്കൊണ്ടത്.
ഇന്ത്യക്കാര്‍ മാത്രമല്ല, മറ്റു പല രാജ്യങ്ങളില്‍ നിന്നുള്ളവരും ഇന്ത്യന്‍ സവാള പ്രിയരാണ് എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്തെങ്ങും സവാളയുടെ വില കുറയുമെന്ന് തോന്നുന്നില്ല കാരണം എന്നാല്‍ കച്ചവടക്കാര്‍ വലിയ വില കൊടുത്താണ് സാധനങ്ങള്‍ വാങ്ങിയിരിക്കുന്നത്. അത് വിറ്റഴിക്കാതെ വിലയ കുറയ്ക്കാന്‍ സാധിക്കില്ലെന്നാണ് അവരുടെ നിലപാട്.
ഈ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഉള്ളി ചിലര്‍ ഇന്ത്യ ഉള്ളിയാണെന്ന് പറഞ്ഞ് വില്‍പ്പന നടത്താറുണ്ട്. വിലക്കുറവില്‍ വില്‍ക്കുന്ന ഇടത്ത് നിരവധി പേരാണ് വാങ്ങാന്‍ എത്തുന്നത്. എന്നാല്‍ ഇത് ഇന്ത്യന്‍ ഉള്ളയല്ല. ഏകദേശം ഇന്ത്യന്‍ ഉള്ളിയോട് സാമ്യം തോന്നു തരത്തിലുള്ളത് മാത്രമാണ്.
Discussion about this post