ചണ്ഡീഗഡ് : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെറ്റായ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത്. ഹരിയാനയിൽ ഒരിക്കലും കോൺഗ്രസ് വിജയിക്കാൻ പോവുന്നില്ല. അടുത്ത സർക്കാർ രൂപീകരിക്കും എന്ന് പകൽ സ്വപ്‌നം കാണുകയാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ പൽവാൽ ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
ജോലി ചെയ്യുകയോ മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യരുത് എന്നതാണ് കോൺഗ്രസിന്റെ ഫോർമുല . കോൺഗ്രസിന്റെ രാഷ്ട്രീയം തെറ്റായ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്നു, അതേസമയം ബിജെപിയുടെ രാഷ്ട്രീയം കഠിനാധ്വാനത്തിലും ഫലത്തിലും അധിഷ്ഠിതമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിയെ ബഹുഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞടുക്കാൻ ഹരിയാനയിലെ ജനങ്ങളോട് മോദി അഭ്യർത്ഥിച്ചു . മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കപട വാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ ആകർഷിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും ജനങ്ങൾ തക്ക മറുപടിയാണ് നൽകിയത്. ഇതേ വിധി തന്നെയാണ് ഹരിയാനയിലും കോൺഗ്രസിന് ഉണ്ടാവാൻ പോവുന്നത് എന്നും മോദി കൂട്ടിച്ചേർത്തു.
60 -70 വർഷത്തോളം അധികാരത്തിലിരുന്നിട്ടും പൗരൻമാരെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നിർത്തിയത് കോൺഗ്രസ് പാർട്ടിയാണെന്ന് പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി.
ഹരിയാനയിൽ ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ നാലിന് വോട്ടെണ്ണൽ നടക്കുക. ഹരിയാനയിൽ 90 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.09 വോട്ടർമാരാണ് ഹരിയാനയിലുള്ളത്.
Discussion about this post