ഭോപ്പാൽ : സമൂഹമാദ്ധ്യമത്തിലൂടെ ഹിന്ദുമതത്തിനെതിരായും ശ്രീരാമനെ അധിക്ഷേപിക്കുന്ന രീതിയിലും പോസ്റ്റ് പങ്കുവെച്ച യുവാവിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. കേസിൽ ജാമ്യം തേടി മുഹമ്മദ് ബിലാൽ എന്ന യുവാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം. അക്കൗണ്ട് ഹാക്ക് ആയതാണെന്ന യുവാവിന്റെ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളി.
മധ്യപ്രദേശ് സ്വദേശിയായ മുഹമ്മദ് ബിലാൽ എന്ന യുവാവിനെതിരെയാണ് ഹിന്ദു അധിക്ഷേപത്തിനെതിരായി കേസെടുത്തിട്ടുള്ളത്. ഇയാൾ ഇൻസ്റ്റാഗ്രാമിലൂടെ ഹിന്ദുമതത്തെ അധിക്ഷേപിക്കുന്നതും ശ്രീരാമനെ അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകൾ പങ്കുവെച്ചു എന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസെടുത്തതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന വാദമാണ് മുഹമ്മദ് ബിലാൽ ഉയർത്തിയിരുന്നത്.
ഇത്തരത്തിലുള്ള വിഷയങ്ങളിൽ ഹാക്കിംഗ് വാദം കോടതിക്ക് അംഗീകരിക്കാൻ കഴിയില്ല എന്ന് ജസ്‌റ്റിസ് ജിഎസ് അലുവാലിയയുടെ സിംഗിൾ ജഡ്ജി പാനൽ വ്യക്തമാക്കി. മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ, മറ്റ് ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത പ്രോത്സാഹിപ്പിക്കുന്നതും ഹാനികരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നത്തിനും എതിരായ ഐപിസിയുടെ 153 എ വകുപ്പ് പ്രകാരമാണ് മുഹമ്മദ് ബിലാലിനെതിരെ കേസെടുത്തിട്ടുള്ളത്.
Discussion about this post