ഇന്ന്, ലോകമെങ്ങും ആദരവോടെ കാണുന്ന ഇന്ത്യയുടെ മഹാനായ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ 155ാം ജന്മദിനം. 1869 ഒക്ടോബര്‍ 2 നാണ് പോർബന്ധറിലെയും രാജ്കോട്ടിലെയും ദിവാൻ (പ്രധാനമന്ത്രി) ആയിരുന്ന കരംചന്ദ് ഗാന്ധിയുടെയും പുത്‌ലീ ഭായിയുടെയും മകനായി ഗുജറാത്തിലെ പോര്‍ബന്തറില്‍ മോഹൻ ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജി ജനിച്ചത്. അടിയുറച്ച ഹിന്ദുത്വത്തിന്റെയും അതിലൂടെ കൈവന്ന അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീർത്ത് ലോകരാജ്യങ്ങൾക്ക് മാതൃകയായി മാറിയ വ്യക്തിത്വമാണ് ഗാന്ധിജി.
സ്വതന്ത്ര സമരക്കാലത്ത് ബ്രിടീഷുകാർക്ക് നിവേദനം കൊടുക്കുക എന്ന് മാത്രം ധൗത്യം ഉണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വരേണ്യ സംഘടനയെ സാധാരണക്കാരിലേക്ക് എത്തിച്ചത് ഗാന്ധിജിയായിരിന്നു. അദ്ദേഹത്തിന്റെ നിസ്സഹകരണ പ്രസ്ഥാനവും. അഹിംസയും ലോകം മുഴുവനും ശ്രദ്ധ നേടി.
ഒക്ടോബർ 2 ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിച്ച് വരികയാണ്. 2007 ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് അഹിംസാദിനം പ്രഖ്യാപിച്ചത്. ലോകം മുഴുവൻ അഹിംസയും സമാധാനവും പ്രചരിപ്പിച്ച, ഇത് രണ്ടിന്റെയും പതാകവാഹകൻ ആയിരുന്ന മഹാത്മാ ഗാന്ധിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നില്ല എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൗതുകങ്ങളിൽ ഒന്നാണ്.
ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം വിപുലമായാണ് ബി ജെ പി സർക്കാർ ആഘോഷിക്കുന്നത്. പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഘട്ടിൽ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചന നടത്തും. രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും സര്‍ക്കാരുകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങള്‍ നടക്കും. വിവിധ കേന്ദ്രങ്ങളിലെ ഗാന്ധി പ്രതിമകളിൽ പുഷ്പാർച്ചന നടത്തും.
Discussion about this post