ലണ്ടൻ; ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി പറശ്ശിനിക്കടവ് മുത്തപ്പൻ വെള്ളാട്ടമഹോത്സവം ശുഭമായി പര്യവസാനിച്ചു. യു കെയിലെ മുത്തപ്പൻ സേവ സമിതിയുടെയും, ലെസ്റ്റർ ഹിന്ദു സമാജത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മുത്തപ്പൻ വെള്ളാച്ച മഹോത്സവം നടത്തിയത്. ഈ കഴിഞ്ഞ 2024 സെപ്റ്റംബർ 29 ശനിയാഴ്ച ലെസ്റ്ററിലെ ബ്രോൺസ്റ്റൺ വെസ്റ്റ് സോഷ്യൽ സെന്ററിൽ വച്ചാണ് മുത്തപ്പൻ വെള്ളാട്ടം നടത്തിയത്.
ഭക്തിസാന്ദ്രമായി അന്തരീക്ഷത്തിൽ വിപുലമായ ഭക്തജന പങ്കാളിത്തത്തോടെയായിരുന്നു മഹോത്സവം . വടക്കൻ മലബാറിലെ അതിപ്രശസ്തമായ പറശ്ശിനിക്കടവ് മടപ്പുര ക്ഷേത്രത്തിൽ കെട്ടിയാടുന്ന മുത്തപ്പൻ വെള്ളാട്ടത്തിന്റെ എല്ലാ ആചാര അനുഷ്ഠാന ചടങ്ങുകളോടെ തന്നെയാണ് ലെസ്റ്ററിലെ വെള്ളാട്ട മഹോത്സവവും നടന്നത് . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയ മലയാളികൾക്ക് ഭക്തിസാന്ദ്രമായ ചടങ്ങു ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ കൂടെയായി.
മുത്തപ്പനെ സന്ദർശിക്കാൻ യുകെ യുടെ വിവിധഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ഭക്തരാണ് ലെസ്റ്ററിൽ ഒത്തു ചേർന്നത് . മടപ്പുരയിൽ കുട്ടികളുടെ ചോറൂണിനും, എഴുത്തിനിരുത്തുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരുന്നു. മുത്തപ്പൻ ഓരോ ഭക്തർക്കും ദർശനം നൽകി അനുഗ്രഹിച്ചാണ് ചടങ്ങുകൾ അവസാനിപ്പിച്ചത് .
കേരളത്തില്‍ നിന്നും ഏതാനും ദിവസം മുൻപ് ഗാദ്‌വിക്ക് എയർപോർട്ടിൽ എത്തിയ ദിലീപ് പെരുവണ്ണാന്‍, സതീഷ് പെരുവണ്ണാന്‍, സജില്‍ മടയൻ, വിനോദ് പണിക്കര്‍, അനീഷ്, മനോഹരൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് യുകെയിൽ ഉടനീളം മുത്തപ്പൻ വെള്ളാട്ടം നടത്തി വരുന്നത്.













Discussion about this post