മലയാള സിനിമയിലെ വിവേചനങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച് സുരഭി ലക്ഷ്മി. സിനിമാരംഗത്തെ വേതനത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ പറഞ്ഞ പ്രതിഫലത്തിന്റെ പകുതി പോലും കിട്ടാറില്ലെന്നും ചന്തയില്‍ വില പേശുന്ന പോലെ ചോദിച്ച് വാങ്ങേണ്ടി വന്നിട്ടുണ്ടെന്നും സുരഭി പറഞ്ഞു.
‘സിനിമാരംഗത്ത് വേതനത്തിലേക്ക് വരുമ്പോള്‍ വലിയ ദാരിദ്ര്യം പറഞ്ഞ് ഇവര്‍ ഈ പടം എടുക്കുന്നതെന്ന് തോന്നും. കോടികള്‍ ഒന്നും അല്ലല്ലോ ചോദിക്കുന്നത്, നടിമാരെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ പൈസ ആണ് കിട്ടുന്നത്. എന്നാല്‍ അത് കിട്ടണമെങ്കില്‍ പോലും പലരെയും വിളിച്ച് ചോദിച്ച് ഒടുവില്‍ ഇതില്‍ ഉറപ്പിക്കാം എന്ന് പറഞ്ഞ് ചന്തയില്‍ വില പേശുന്നതുപോലെ പറഞ്ഞ് ഉറപ്പിച്ചിട്ട്, ഡബ്ബിങ് കഴിയുമ്പോ അതിന്റെ പകുതി പൈസയും കിട്ടുകയുമില്ല.
എല്ലാ സിനിമകളുടെയും കാര്യമല്ല പറയുന്നത്. പല രീതിയില്‍ ആണ് പലരും പ്രവര്‍ത്തിക്കുന്നത്. പത്തുപേര് ചേര്‍ന്ന് പൈസ ഇട്ടു നിര്‍മ്മിച്ച സിനിമയിലും ഒരു കമ്പനി നിര്‍മ്മിച്ച സിനിമയിലും ഒരു പ്രൊഡ്യൂസര്‍ തനിയെ നിര്‍മിച്ച സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇവിടെയെല്ലാം സിസ്റ്റം വേറെ വേറെ ആണ്. ഇതിനെയെല്ലാം നിര്‍ത്തുന്ന സിസ്റ്റം വരണമെന്നുണ്ട്.
പക്ഷേ ഈ ചര്‍ച്ചകള്‍ വേറെ രീതിയില്‍ മാത്രം പോയിട്ട് സിനിമാ മേഖലയെ തന്നെ വളരെ മോശമായി ബാധിക്കുന്ന രീതിയിലുള്ള ചര്‍ച്ചകളോട് എനിക്ക് പൂര്‍ണമായി എതിര്‍പ്പുണ്ട്. ഞാന്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചിട്ടില്ല, ‘ സുരഭി ലക്ഷ്മി പറഞ്ഞു.
Discussion about this post