മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ദൃശ്യത്തിന് ശ്രീലങ്കയില്‍ മൊഴിമാറ്റ പതിപ്പിറങ്ങുന്നു. സിംഹള ഭാഷയിലാണ് ചിത്രം പുനരവതരിപ്പിയ്ക്കുന്നത.് പ്രശസ്ത ശ്രീലങ്കന്‍ സംവിധായകനായ ചെയ്യാര്‍ രവിയാണ് സിംഹള് ഭാഷയില്‍ ദൃശ്യം റീമേക്ക് ചെയ്യുന്നത്. പ്രശസ്ത നടന് ജാക്സണ് ആന്തണിയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്കുട്ടിയെ പുനരാവിഷ്കരിക്കുന്നത്.
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ജിത്തു ജോസഫ് ചിത്രത്തിന് തമിഴിലും തെലുങ്കിലും ഹിന്ദിയിലും റീമേക്കുകള്‍ ഇറങ്ങിയിരുന്നു. തമിഴില്‍ കമല്‍ഹാസനും തെലുങ്കില്‍ വെങ്കിടേഷും ഹിന്ദിയില്‍ അജയ് ദേവ്ഗണുമായിരുന്നു ജോര്‍ജ്കുട്ടിയുടെ വേഷം പുനരവതരിപ്പിച്ചത്.
Discussion about this post