ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കമായി മാറിയെന്നും ജെ.എന്‍.യു അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും യോഗി അദിത്യനാഥ് എം.പി. കാമ്പസില്‍ നടക്കുന്ന ദേശവിരുദ്ധ പ്രക്ഷോഭം വിദ്യാഭ്യാസ തകര്‍ച്ചയെയാണ് കാണിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ബീഫ് പാര്‍ട്ടിയുടെ പേരിലായാലും മഹിഷാസുര ജയന്തി ആഘോഷമായാലും എന്തിനും ജെ.എന്‍.യു വേദിയാകുന്നു ഇത്തരം സംഘര്‍ഷങ്ങള്‍ അവിടെ പതിവായിരിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.
ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന നികുതിപ്പണം കൊണ്ടാണ് ജെ.എന്‍.യുവിന് ഗ്രാന്റ് നല്‍കുന്നത്. പുരോഗതിയുടെ പേരില്‍ ഇത്തരം സംഭവങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ നടക്കുന്നുണ്ടെങ്കില്‍ രാജ്യ താല്പര്യത്തെ കരുതി അവ അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും ആദിത്യനാഥ് പറഞ്ഞു.
Discussion about this post