ആരാണ് ജാപ്പനീസ് ജനത? എങ്ങനെയാണ് ഇവരുടെ ഉത്ഭവം. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തിരഞ്ഞു പോയ ഗവേഷകര്‍ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. RIKEN ന്റെ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റീവ് മെഡിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടത്തിയ ഒരു ജനിതക പഠനമാണ് അമ്പരപ്പിക്കുന്ന നിഗമനത്തില്‍ ശാസ്ത്രലോകത്തെ എത്തിച്ചത്. പഠനത്തില്‍ ജാപ്പനീസ് ജനങ്ങള്‍ക്ക് ഒരു പൊതുപൂര്‍വ്വികനല്ലെന്നും മൂന്ന് വ്യത്യസ്ത പൂര്‍വ്വിക ഗ്രൂപ്പുകളില്‍ നിന്നാണ് ഇവര്‍ ഉത്ഭവിച്ചതെന്നും കണ്ടെത്തുകയായിരുന്നു.
സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ ഇവര്‍ അടുത്തിടെ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍, ജാപ്പനീസ് ജനത രണ്ട് പ്രധാന പൂര്‍വ്വിക ഗ്രൂപ്പുകളില്‍ നിന്നാണെന്ന ദീര്‍ഘകാലവിശ്വാസത്തെയാണ് തിരുത്തിക്കുറിച്ചത്. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളില്‍ നിന്നും കിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള നെല്‍കൃഷി കുടിയേറ്റക്കാരില്‍ നിന്നുമാണ് ഇവര്‍ ഉണ്ടായതെന്നായിരുന്നു പഴയ നിഗമനം.
എന്നാല്‍ ഡിഎന്‍എ പഠനം വഴി ഇതുവരെ തിരിച്ചറിയാതിരുന്ന മൂന്നാമത്തെ ഗ്രൂപ്പിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞു.വടക്ക്-കിഴക്കന്‍ ഏഷ്യയുമായി ബന്ധമുള്ള ഇവര്‍ എമിഷി എന്നാണ് അറിയപ്പെട്ടിരുന്നത്.
ജാപ്പനീസ് ജനസംഖ്യ എല്ലാവരും കരുതുന്നത് പോലെ ജനിതകപരമായി ഏകസ്വഭാവമുള്ളവരല്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ RIKEN ന്റെ ഗവേഷകന്‍ ചികാഷി തെരാവോ പറയുന്നു.
ജപ്പാനിലെ ഏഴ് പ്രദേശങ്ങളിലായി 3,200-ലധികം ആളുകളുടെ ഡിഎന്‍എ ക്രമീകരിച്ചതിന് ശേഷമാണ് തെരാവോയുടെ സംഘം അവരുടെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്, . ഇതുവരെയുള്ള യൂറോപ്യന്‍ ഇതര ജനസംഖ്യയുടെ ഏറ്റവും വലിയ ജനിതക വിശകലനങ്ങളില്‍ ഒന്നാണിത്.
Discussion about this post